Follow KVARTHA on Google news Follow Us!
ad

TMC seeks debate | ബലാത്സംഗക്കേസില്‍ ബി ജെ പി എം എല്‍ എ പ്രതിയായി; പിന്നാലെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പാര്‍ലമെന്റില്‍ ചര്‍ച നടത്തണമെന്ന ആവശ്യവുമായി ടി എം സി

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Notice,Molestation,Allegation,Parliament,Politics,National,
ന്യൂഡെല്‍ഹി: (www.kvartha.com) ബലാത്സംഗക്കേസില്‍ ബി ജെ പി എം എല്‍ എ പ്രതിയായതിന് പിന്നാലെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പാര്‍ലമെന്റില്‍ ചര്‍ച നടത്തണമെന്ന ആവശ്യവുമായി ടി എം സി. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ വിഷയത്തില്‍ തിങ്കളാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭകളിലും ചര്‍ച വേണമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് നോടിസ് നല്‍കുകയും ചെയ്തു.


TMC seeks debate in Parliament on crimes against women after Gujarat BJP MLA accused of molest, New Delhi, News, Notice, Molestation, Allegation, Parliament, Politics, National

ടിഎംസി ലോക്സഭാ അംഗങ്ങളായ കകോലി ഘോഷ് ദസ്തിദാര്‍, ഡോല സെന്‍, രാജ്യസഭാ എംപി മൗസം നൂര്‍ എന്നിവരാണ് ചര്‍ച വേണമെന്നാവശ്യപ്പെട്ട് നോടിസ് നല്‍കിയത്. ഗുജറാത് ഗ്രാമവികസന മന്ത്രിയും ബി ജെ പി എം എല്‍ എയുമായ അര്‍ജുന്‍ സിംഗ് ചൗഹാന്‍ ആണ് ബലാത്സംഗ കേസില്‍ പ്രതിയായത്. ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുകയും നിയമവിരുദ്ധമായി തടവിലിടുകയും ചെയ്തുവെന്നാണ് ആരോപണം.

ടിഎംസി എംപി മഹുവ മൊയ്ത്ര വിഷയത്തില്‍ പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് ട്വീറ്റ് ചെയ്തു, 'ബിജെപി ഗുജറാത് മന്ത്രി അര്‍ജുന്‍ സിംഗ് കഴിഞ്ഞ അഞ്ചു വര്‍ഷമായി ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുകയും തടവില്‍ പാര്‍പിക്കുകയും ചെയ്തു.

തിങ്കളാഴ്ച ലോക്സഭ ചേരുമ്പോള്‍ ഇക്കാര്യം ചര്‍ച ചെയ്യുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചുള്ള ട്വീറ്റാണ് അവര്‍ പങ്കുവച്ചത്.

കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപതിക്കെതിരെ നടത്തിയ പരാമര്‍ശത്തെ പല പ്രതിപക്ഷ നേതാക്കളും അപലപിച്ചിരുന്നു. പരാമര്‍ശം വിവാദമായതോടെ നാക്ക് പിഴയെന്ന് പറഞ്ഞ് അധീര്‍ രഞ്ജന്‍ ചൗധരി പിന്നീട് പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനോട് ക്ഷമാപണം നടത്തിയിരുന്നു.
ബി ജെ പിയും രാഷ്ട്രപതിക്കെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസിനെതിരെ തിരിഞ്ഞിരുന്നു. എന്നാല്‍ സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പാര്‍ടി നേതാക്കളോട് ബി ജെ പി മൗനം പാലിക്കുന്നുവെന്നാണ് ആരോപണം.

Keywords: TMC seeks debate in Parliament on crimes against women after Gujarat BJP MLA accused of molest, New Delhi, News, Notice, Molestation, Allegation, Parliament, Politics, National.

Post a Comment