Follow KVARTHA on Google news Follow Us!
ad

Accidental Death | കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് അച്ഛനും 2 പെണ്‍മക്കളും മരിച്ചു

Thiruvalla: 3 Died in Car falls into canal #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com) പുറമറ്റം കല്ലുപാലത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. അച്ഛനും രണ്ട് പെണ്‍മക്കളുമാണ് മരിച്ചത്. കുമളി ചക്കുപള്ളം വരയന്നൂര്‍ സ്വദേശികളായ ചാണ്ടി മാത്യു, മക്കളായ ഫെബ ചാണ്ടി, ബ്ലെസി ചാണ്ടി എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരം രെജിസ്‌ട്രേഷനിലുള്ള കെല്‍ 01 എജെ 2102 വാഹനമാണ് അപകടത്തില്‍പെട്ടത്. മുന്നില്‍ പോയ സ്വകാര്യ ബസിനെ ഓവര്‍ ടേക് ചെയ്യാന്‍ ശ്രമിച്ചതിനിടെ കാര്‍ തോട്ടിലേക്ക് മറിഞ്ഞതെന്നാണ് വിവരം. 

News,State,Kerala,Thiruvananthapuram,Car,Accident,Accidental Death,Local-News, Thiruvalla: 3 Died in Car falls into canal




നാട്ടുകാരുടെ നേതൃത്വത്തിലാണ് ഒഴുക്കില്‍പ്പെട്ട കാറില്‍ നിന്ന് യാത്രക്കാരെ പുറത്തെടുത്തത്. അപകടത്തില്‍പെട്ടവരെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ കുമ്പനാട് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. 

ചര്‍ച് ഓഫ് ഗോഡ് പാസ്റ്ററാണ് ചാണ്ടി മാത്യു. ജോലിയുടെ ഭാഗമായി റാന്നിയിലാണ് താമസിക്കുന്നത്. മാവേലിക്കരയില്‍ ഒഇടിയ്ക്ക് പഠിക്കുന്ന ഫെബ ചാണ്ടിയെ കൊണ്ടാക്കാന്‍ പോകുമ്പോഴാണ് അപകടമുണ്ടായത്. 

Keywords: News,State,Kerala,Thiruvananthapuram,Car,Accident,Accidental Death,Local-News, Thiruvalla: 3 Died in Car falls into canal 

Post a Comment