Follow KVARTHA on Google news Follow Us!
ad

Monkey Pox Death | തൃശൂരില്‍ മരിച്ച യുവാവിന് വാനരവസൂരി സ്ഥിരീകരിച്ചതായി പരിശോധനാഫലം; സമ്പര്‍ക്കപട്ടികയിലുള്ള 15 പേര്‍ നിരീക്ഷണത്തില്‍

Suspected monkey pox case: 15 people in contact list#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


തൃശൂര്‍: (www.kvartha.com) വിദേശത്തുനിന്നെത്തി വാനരവസൂരി രോഗ ലക്ഷണങ്ങളോടെ മരിച്ച യുവാവിന് വാനരവസൂരി സ്ഥിരീകരിച്ചതായി പരിശോധനാഫലം. പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരെ നിരീക്ഷണത്തിലാക്കിയിരുന്നു. വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്ന നാലു കൂട്ടുകാരും കുടുംബാംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരുമാണ് സമ്പര്‍ക്കപട്ടികയിലുള്ളത്. 

22 കാരനാണ് ശനിയാഴ്ച രാവിലെ മരിച്ചത്. യുഎഇയില്‍ നിന്നെത്തിയ യുവാവിനെ ഗുരുതരവാസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യുവാവിന് വാനരവസൂരിയുടെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ദേഹത്ത് ചുവന്ന കുരുക്കള്‍ ഉണ്ടായിരുന്നില്ല.

News,Kerala,State,Thrissur,diseased,Death,Top-Headlines,Trending, Suspected monkey pox case: 15 people in contact list

നാട്ടിലെത്തിയ യുവാവ് പന്തുകളിക്കാന്‍ പോയിരുന്നു. പരിശോധനാഫലം അനുസരിച്ച് ഒപ്പമുണ്ടായിരുന്നവരെ നിരീക്ഷണത്തിലാക്കും. ആലപ്പുഴ വൈറോളജി ലാബില്‍ നടക്കുന്ന പരിശോധനയുടെ ഫലം ഉച്ചയോടെ ലഭിക്കുമെന്ന് ജില്ലാ മെഡികല്‍ ഓഫിസര്‍ അറിയിച്ചു. യുവാവിന് വാനരവസൂരി രോഗബാധ വിദേശത്ത് സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു.

Keywords: News,Kerala,State,Thrissur,diseased,Death,Top-Headlines,Trending, Suspected monkey pox case: 15 people in contact list

Post a Comment