Follow KVARTHA on Google news Follow Us!
ad

Red Alert | അതി തീവ്രമഴയ്ക്ക് സാധ്യത: സംസ്ഥാനത്തെ 7 ജില്ലകളിലും 5 അണക്കെട്ടുകളിലും ചുവപ്പ് ജാഗ്രത; പത്തനംതിട്ടയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Red alert issued in five dams of Kerala due to heavy rain #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ ഏഴ് ജില്ലകളിലും അഞ്ച് അണക്കെട്ടുകളിലും ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കല്ലാര്‍കുട്ടി, പൊന്മുടി, കുണ്ടള, ലോവര്‍ പെരിയാര്‍, ഇരട്ടയാര്‍ അണക്കെട്ടുകളില്‍ ആണ് ചുവപ്പ് ജാഗ്രത. മീങ്കര, മംഗലം അണക്കെട്ടുകളില്‍ ഓറന്‍ജ് ജാഗ്രതയാണ്. 

നെയ്യാര്‍ ഡാമിന്റെ നാലു ഷടറുകളും അഞ്ചു സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. പേപ്പാറ അണക്കെട്ടിന്റെ നാലു ഷടറുകളും തുറന്നു. അരുവിക്കര അണക്കെട്ടിന്റെ ഷടറുകള്‍ 140 സെ. മീ ഉയര്‍ത്തി. പെരിങ്ങള്‍ക്കുത്തു അണക്കെട്ടിന്റെ ഇപ്പോള്‍ തുറന്നിരിക്കുന്ന സ്പില്‍വേ ഷടറുകള്‍ക്ക് പുറമെ ഒരു സ്ലൂയിസ് ഗേറ്റ് കൂടി തുറന്നു ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കും. 

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഏഴ് ജില്ലകളില്‍ ചുവപ്പ് ജാഗ്രതയാണ്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലാണ് ചുവപ്പ് ജാഗ്രതയാണ്. ഈ ജില്ലകളില്‍ അതി തീവ്രമഴ സാധ്യതയാണുള്ളത്. തൃശൂര്‍ മലപ്പുറം ജില്ലകളില്‍ ഓറന്‍ജ് ജാഗ്രതയും മറ്റ് ജില്ലകളില്‍ മഞ്ഞ ജാഗ്രതയുമാണ്. ബുധനാഴ്ച 12 ജില്ലകളിലും ചുവപ്പ് ജാഗ്രതയാണ്. മധ്യ-തെക്കന്‍ കേരളത്തിലാണ് ശക്തമായ മഴ ലഭിക്കുന്നത്. 

News,Kerala,State,Thiruvananthapuram,Education,Rain,Alerts,Dam,Top-Headlines,Trending, Red alert issued in five dams of Kerala due to heavy rain


പത്തനംതിട്ട ജില്ലയില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ആഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് ശേഷവും ആഗസ്റ്റ് രണ്ടിന് അങ്കണവാടികള്‍, പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.

Keywords: News,Kerala,State,Thiruvananthapuram,Education,Rain,Alerts,Dam,Top-Headlines,Trending, Red alert issued in five dams of Kerala due to heavy rain 

Post a Comment