Follow KVARTHA on Google news Follow Us!
ad

Viral Letter | 'മോദിജീ, എന്റെ പെന്‍സിലിനും റബറിനും മാഗി നൂഡില്‍സിനും വില കൂടി, ഒരു പെന്‍സില്‍ ചോദിക്കുമ്പോള്‍ ഇപ്പോള്‍ അമ്മയെന്നെ അടിക്കും'; വിലക്കയറ്റത്തിന്റെ ബുദ്ധിമുട്ടുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ച് 6 വയസുകാരി

'Pencils got costlier, price of Maggi increased': Little girl writes to PM Modi about her 'hardships' due to inflation#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇ

ന്യൂഡെല്‍ഹി: (www.kvartha.com) ആറ് വയസുകാരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്ത് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. രാജ്യത്തെ അവശ്യ വസ്തുക്കളുടെ വിലക്കയറ്റത്തിന്റെ ബുദ്ധിമുട്ടുകള്‍ തന്നെയും എങ്ങനെ ബാധിച്ചിരിക്കുന്നുവെന്നാണ് കുട്ടി പ്രധാനമന്ത്രിയെ അറിയിച്ചിരിക്കുന്നത്. 

പെന്‍സിലിന്റെയും നൂഡില്‍സിന്റെയും വില കൂടിയെന്ന തന്നെ ബാധിക്കുന്ന വിഷയമാണ് കുട്ടി കത്തില്‍ പറയുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. യുപിയിലെ കനൗജ് ജില്ലയിലെ ഛിബ്രമൗ നഗരത്തിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി കൃതി ഡുബെ ആണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

ഇതു തന്റെ മകളുടെ 'മന്‍ കി ബാത്' ആണെന്ന് കൃതിയുടെ പിതാവ് അഭിഭാഷകനായ വിശാല്‍ ഡുബെ പറഞ്ഞു. സ്‌കൂളില്‍ വച്ച് പെന്‍സില്‍ നഷ്ടപ്പെട്ടതില്‍ കുട്ടിയുടെ മാതാവ് വഴക്കു പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടി കത്തെഴുതിയതെന്ന് പിതാവ് വ്യക്തമാക്കി.

News,National,India,New Delhi,Prime Minister,Narendra Modi,Letter,Social-Media,viral,Price, 'Pencils got costlier, price of Maggi increased': Little girl writes to PM Modi about her 'hardships' due to inflation


കത്തിന്റെ ഉള്ളടക്കം ഇങ്ങനെ: 'എന്റെ പേര് കൃതി ഡുബെ എന്നാണ്. ഞാന്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്നു. മോദിജീ, വലിയതോതില്‍ വിലക്കയറ്റം ഉണ്ടാകുന്നു. എന്റെ പെന്‍സിലിനും റബറിനും (ഇറേസര്‍) വില കൂടി. മാഗി നൂഡില്‍സിന്റെ വിലയും വര്‍ധിച്ചു. ഒരു പെന്‍സില്‍ ചോദിക്കുമ്പോള്‍ ഇപ്പോള്‍ അമ്മയെന്നെ അടിക്കും. എന്താണ് ഞാന്‍ ചെയ്യേണ്ടത്? മറ്റു കുട്ടികള്‍ എന്റെ പെന്‍സില്‍ മോഷ്ടിച്ച് കൊണ്ടു പോകുന്നു.'

സമൂഹമാധ്യമങ്ങള്‍ വഴിയാണ് കുട്ടിയുടെ കത്തിനെക്കുറിച്ച് അറിയുന്നതെന്ന് ഛിബ്രമൗ എസ്ഡിഎം അശോക് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'കുട്ടിയെ സഹായിക്കാന്‍ ഒരുക്കമാണ്. മാത്രമല്ല, ഈ കത്ത് ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ എത്തിക്കാന്‍ ആവുന്നത് ചെയ്യാം' അദ്ദേഹം പറഞ്ഞു. ഹിന്ദിയില്‍ എഴുതിയ കുട്ടിയുടെ കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

Keywords: News,National,India,New Delhi,Prime Minister,Narendra Modi,Letter,Social-Media,viral,Price, 'Pencils got costlier, price of Maggi increased': Little girl writes to PM Modi about her 'hardships' due to inflation

Post a Comment