Follow KVARTHA on Google news Follow Us!
ad

Overly-priced shorts | സാധാരണ മുത്തച്ഛന്മാർ ഉപയോഗിക്കുന്ന ട്രൗസറിന് എന്തുവില വരും? നെറ്റിസൻസിനെ ഞെട്ടിച്ച് ഫാഷൻ ബ്രാൻഡ്

'Baburao Ka Kaccha': Simple 'Grandpa' Shorts Selling for Rs 15,000 Leaves Twitter Fuming
ന്യൂഡെൽഹി: (www.kvartha.com) യാതൊരു കാരണവുമില്ലാതെ പരിഹാസ്യമായ വിലയുള്ള ഇനങ്ങളും ഉൽപന്നങ്ങളും കൊണ്ട് ഓൺലൈൻ വിപണി നിറഞ്ഞിരിക്കുന്നു. നിരവധി ആഡംബര വസ്തുക്കൾ ഭീമമായ തുകയ്ക്ക് വിൽക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാൽ ട്രൗസറിന് ഇത്രയധികം വിലയുണ്ടാകുമെന്ന് ആരും ഒരിക്കലും കരുതിയിരിക്കില്ല. സാധാരണ മുത്തച്ഛന്മാർ ഉപയോഗിക്കുന്ന ട്രൗസർ ഒരു ഫാഷൻ ബ്രാൻഡ് 15,450 രൂപയ്ക്ക് ഓൺലൈനിൽ വിൽക്കുകയാണ്.
              
'Baburao Ka Kaccha': Simple 'Grandpa' Shorts Selling for Rs 15,000 Leaves Twitter Fuming, National,newdelhi,Top-Headlines,Latest-News,Twitter,viral,Plastic.


അർശാദ് വാഹിദ് എന്ന ട്വിറ്റർ ഉപയോക്താവിന് ഇതിന്റെ ചിത്രം പങ്കിട്ടത്. 'എന്തുകൊണ്ടാണ് ഈ പാട്ടാപാട്ടി ട്രൗസറിന് 15K?' എന്ന് അടിക്കുറിപ്പിൽ അദ്ദേഹം എഴുതി.ട്രൗസറിൽ നീലയും പച്ചയും വരകളും ചുവപ്പ് ഔട് ലൈനും കാണാം. ചിത്രം വൈറലായതോടെ ട്വിറ്റർ ഉപയോക്താക്കൾ രസകരമായ പ്രതികരണങ്ങളുമായി രംഗത്തെത്തി. ഉയർന്ന വിലയുടെ കാരണം എന്തായിരിക്കുമെന്ന് പലരും ആശ്ചര്യപ്പെട്ടു, ചിലർ അതിനെ 'ബാബുറാവു കാ കചാ' എന്ന് പേരിട്ടു. ഇതോടൊപ്പം 11450 രൂപ വിലയുള്ള കുപ്പായത്തിന്റെയും ട്രൗസറിന്റെയും ഫോടോയും കാണാം.

'ട്രൗസറിന് 15k ഭ്രാന്താണ്', 'ഞാൻ ഇത് 200 രൂപയ്ക്ക് പോലും വാങ്ങില്ല', 'നഗ്നനായി ഉറങ്ങുന്നതാണ് നല്ലത്', 'ഇത് ഏത് തരത്തിലുള്ള പരിസ്ഥിതി സൗഹൃദമാണ്? മണ്ണിൽ കുഴിച്ചിട്ടാൽ ഒരാഴ്ചയ്ക്കുള്ളിൽ മണ്ണിൽ അലിഞ്ഞു ചേരുമോ?', 'വിലക്കൂടുതൽ എന്തുകൊണ്ടെന്നാൽ ഇത് 90-കളിലെ ശേഖരങ്ങളാണ്', ഇങ്ങനെനേയുള്ള നിരവധി കമന്റുകൾ ട്വിറ്റർ ഉപയോക്താക്കൾ കുറിച്ചു. ഇതിന് മുമ്പ് ആമസോണിൽ 25,999 രൂപയ്ക്ക് വിൽക്കുന്ന പിങ്ക് പ്ലാസ്റ്റിക് ബകറ്റ് വൈറലായിരുന്നു. 35,900 രൂപ യഥാർഥ വിലയുള്ള ബകറ്റിന്റെ 28 ശതമാനം കിഴിവിന് ശേഷമുള്ള വിലയായിരുന്നു ഇതെന്നതാണ് കൂടുതൽ അമ്പരപ്പിച്ചത്.

Keywords: 'Baburao Ka Kaccha': Simple 'Grandpa' Shorts Selling for Rs 15,000 Leaves Twitter Fuming, National, Newdelhi, Top-Headlines, Latest-News, Twitter, Viral, Plastic.

Post a Comment