Follow KVARTHA on Google news Follow Us!
ad

Lawyer Died | ഗ്യാൻവാപി കേസിൽ മസ്ജിദ് കമിറ്റിക്ക് വേണ്ടി അഭിഭാഷക സംഘത്തെ നയിച്ച മുതിർന്ന അഭിഭാഷകൻ അഭയ്നാഥ് യാദവ് അന്തരിച്ചു

Lawyer representing masjid committee in Gyanvapi case dies of cardiac arrest, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
വാരണാസി: (www.kvartha.com) ഗ്യാൻവാപി മസ്ജിദ് കേസിൽ അഞ്ജുമാൻ ഇൻതസാമിയ മസ്ജിദ് കമിറ്റിക്ക് വേണ്ടി അഭിഭാഷക സംഘത്തെ നയിച്ച മുതിർന്ന അഭിഭാഷകൻ അഭയ്നാഥ് യാദവ് (60) അന്തരിച്ചു. ഞായറാഴ്ച രാത്രി 10.30 ഓടെ കുഴഞ്ഞുവീണതിനെ തുടർന്ന് യാദവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു.
       
Latest-News, National, Top-Headlines, Uttar Pradesh, Masjid, Case, Health, Lawyer, Controversy, Obituary, Died, Gyanvapi Case, Cardiac Arrest, Lawyer representing masjid committee in Gyanvapi case dies of cardiac arrest.

ഗ്യാൻവാപി കേസിൽ വാരാണസി ജില്ലാ കോടതിയിൽ യാദവ് കഴിഞ്ഞ മാസം വാദം പൂർത്തിയാക്കിയിരുന്നു. അഞ്ജുമാൻ ഇൻതസാമിയ മസ്ജിദ് കമിറ്റി ജോയിന്റ് സെക്രടറി എസ്എം യാസിൻ ഉൾപെടെയുള്ളവർ യാദവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

വാരണാസിയിലെ പാണ്ഡേപൂർ നിവാസിയായ യാദവ് 35 വർഷത്തിലേറെയായി അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത് വരികയായിരുന്നു. അദ്ദേഹത്തിന് ഭാര്യയും മകനും രണ്ട് പെൺമക്കളുമുണ്ട്.

Keywords: Latest-News, National, Top-Headlines, Uttar Pradesh, Masjid, Case, Health, Lawyer, Controversy, Obituary, Died, Gyanvapi Case, Cardiac Arrest, Lawyer representing masjid committee in Gyanvapi case dies of cardiac arrest.
< !- START disable copy paste -->

Post a Comment