Follow KVARTHA on Google news Follow Us!
ad

Auction ends | 5ജി സ്പെക്ട്രം ലേലം അവസാനിച്ചു; വിറ്റഴിച്ചത് 1,50,173 കോടി രൂപയ്ക്കുള്ള സ്പെക്ട്രം

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,New Delhi,News,Business,Auction,Reliance,Jio,Trending,National,
ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യയിലെ 5ജി സ്പെക്ട്രം ലേലം അവസാനിച്ചു. ഏഴുദിവസം നീണ്ടുന്ന ലേലം തിങ്കളാഴ്ച അവസാനിക്കുമ്പോള്‍ 1,50,173 കോടി രൂപയ്ക്കുള്ള സ്പെക്ട്രം വിറ്റഴിച്ചതായുള്ള റിപോര്‍ടുകളാണ് പുറത്തുവരുന്നത്. താല്‍കാലിക കണക്കാണിത്. അന്തിമ തുക എത്രയാണെന്ന് കണക്കാക്കി വരികയാണ്. താമസിയാതെ തന്നെ കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നേക്കും.

India's first 5G spectrum auction ends, Govt nets Rs 1,50,173 lakh crore, New Delhi, News, Business, Auction, Reliance, Jio, Trending, National

റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, ആദാനി എന്റര്‍പ്രൈസസ് തുടങ്ങിയ സ്ഥാപനങ്ങളാണ് ലേലത്തില്‍ പങ്കെടുത്തത്.

72097.85 മെഗാഹെര്‍ട്സ് സ്പെക്ട്രം ആണ് ലേലത്തിന് വെച്ചത്. 20 കൊല്ലത്തേക്കാണ് സ്പെക്ട്രം നല്‍കുക. 600 മെഗാഹെര്‍ട്സ്, 700 മെഗാഹെര്‍ട്സ്, 800 മെഗാഹെര്‍ട്സ്, 900 മെഗാഹെര്‍ട്സ്, 1800 മെഗാഹെര്‍ട്സ്, 2100 മെഗാഹെര്‍ട്സ്, 2300 മെഗാഹെര്‍ട്സ് തുടങ്ങിയ ലോ ഫ്രീക്വന്‍സികള്‍ക്കും, 3300 മെഗാഹെര്‍ട്സ് മിഡ്റേഞ്ച് ഫ്രീക്വന്‍സിക്കും 26 ഗിഗാഹെര്‍ട്സ് ഹൈ റേഞ്ച് ഫ്രീക്വന്‍സി ബാന്‍ഡിനും വേണ്ടിയുള്ള ലേലമാണ് നടന്നത്.

Keywords: India's first 5G spectrum auction ends, Govt nets Rs 1,50,173 lakh crore, New Delhi, News, Business, Auction, Reliance, Jio, Trending, National.

Post a Comment