Follow KVARTHA on Google news Follow Us!
ad

High speed birth | 'ഹൈ സ്പീഡ് പ്രസവം'! 110 കിലോമീറ്റർ വേഗതയിൽ കുതിച്ച കാറിന്റെ സീറ്റിനടിയിൽ യുവതി കുഞ്ഞിന് ജന്മം നൽകി

High-speed delivery: Women gives birth in footwell of sedan going 110 kmph down road, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ലൻഡൻ: (www.kvartha.com) 110 കിലോമീറ്റർ വേഗതയിൽ കുതിച്ച കാറിന്റെ സീറ്റിനടയിൽ യുവതി തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകി. യുകെയിലെ ലങ്കാഷെയർ സ്വദേശിയായ ലീ റെയ്‌നോൾഡ്‌സ് ഭാര്യ നതാലി വിറ്റണിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു സംഭവം. എന്നാൽ ആശുപത്രിയിലെത്തുന്നതിന് മുമ്പേ യുവതിക്ക് പ്രസവ വേദനയനുഭവപ്പെട്ടു.
        
Latest-News, World, Top-Headlines, England, Pregnant Woman, Birth, Child, New Born Child, Health, Health & Fitness, High-speed delivery: Women gives birth in footwell of sedan going 110 kmph down road.

ഇതോടെ ഭർത്താവ് തന്റെ കാർ ഹൈസ്പീഡ് പാതയിലേക്ക് തിരിച്ചുവിടുകയും 110 കിലോമീറ്റർ വേഗതയിൽ ഓടിക്കുകയും ആയിരുന്നുവെന്ന് ടൈംസ് നൗ റിപോർട് ചെയ്തു. യാത്രയ്ക്കിടയിൽ, ലീ യുവതിയോട് അടുത്തുള്ള കേന്ദ്രത്തിലേക്ക് കൊണ്ടുപോകണോയെന്ന് ചോദിച്ചിരുന്നു. എന്നാൽ പ്രസവിക്കുന്നതിന് ആശുപത്രിയിലെത്താനാവുമെന്ന് കരുതിയിരുന്നതിനാൽ യുവതി അത് തള്ളിക്കളഞ്ഞു. എന്നാൽ വിചാരിച്ചതുപോലെ കാര്യങ്ങൾ നടന്നില്ല.

അതിനിടെ നതാലി പെട്ടെന്ന് വാഹനത്തിന്റെ സീറ്റിനടിയിൽ പ്രസവിക്കുകയായിരുന്നു. 'അവളുടെ കാൽപാദത്തിൽ കുഞ്ഞുണ്ട്, പരിഭ്രാന്തിയോടെ അവൾ നിലവിളിച്ചു', ലീ ആ നിമിഷത്തെ ഓർക്കുന്നു. പ്രസവശുശ്രൂഷയ്ക്കായി നിയോഗിച്ചിരുന്ന സ്ത്രീയും അവരെ സഹായിച്ചു. തുടർന്ന് ആശുപത്രിയിലെത്തി. അമ്മയും കുഞ്ഞും ആറുമണിക്കൂർ ആശുപത്രിയിൽ ചിലവഴിച്ച് വീട്ടിലേക്ക് മടങ്ങി. 3.5 കിലോഗ്രാം ഭാരമുള്ള കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപോർട്.

Keywords: Latest-News, World, Top-Headlines, England, Pregnant Woman, Birth, Child, New Born Child, Health, Health & Fitness, High-speed delivery: Women gives birth in footwell of sedan going 110 kmph down road.
< !- START disable copy paste -->

Post a Comment