Follow KVARTHA on Google news Follow Us!
ad

Hidden camera | താമസസ്ഥലത്ത് ടിവി അലമാരയിൽ ഒളിക്യാമറ കണ്ടെത്തിയതായി കുടുംബത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Family finds hidden camera inside TV cabinet of their Airbnb property; company issues statement #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
സാൻ ഫ്രാൻസിസ്കോ: (www.kvartha.com) 220 ഓളം രാജ്യങ്ങളിൽ വിവിധ പ്രദേശങ്ങളിലായി താമസ സ്ഥല സൗകര്യങ്ങൾ ഒരുക്കുന്ന അമേരികൻ ഓൺലൈൻ പ്ലാറ്റ് ഫോമാണ് എയർബിഎൻബി (Airbnb). ഇത്രയും വലിയൊരു ശൃംഖല ഉള്ളതിനാൽ, അവരുടെ താമസസ്ഥലങ്ങളും ഹോംസ്‌റ്റേകളും എപ്പോഴും മികച്ച പ്രതികരണങ്ങൾ നേടുന്നുണ്ടെങ്കിലും വിവാദങ്ങളും കുറവല്ല. അതിഥികളെ മർദിച്ചതും ദമ്പതികളെ സ്വകാര്യ ഹോട് ടബിൽ നിന്ന് പുറത്താക്കിയതുമൊക്കെ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു.
                      
Family finds hidden camera inside TV cabinet of their Airbnb property; company issues statement, News, Top-Headlines, Latest-News, Online, Family, Report, Website, Camera.


ഏറ്റവും ഒടുവിൽ, കാനഡയിലെ ബ്രാംപ്‌ടണിൽ എയർബിഎൻബി വഴി വാടകയ്‌ക്ക് എടുത്ത താമസ സ്ഥലത്ത് ഒളിക്യാമറ കണ്ടെത്തിയതായി ഒരു കുടുംബം ആരോപിച്ചു. അവകാശവാദം തെളിയിക്കാൻ, അവർ വസ്തുവിന്റെയും ഉറങ്ങുന്ന സ്ഥലത്ത് സ്ഥാപിച്ച ക്യാമറയുടെയും ഫോടോയും എടുത്തു.

തന്റെ മൂന്ന് ബന്ധുക്കൾക്കൊപ്പം എയർബിഎൻബിയിൽ താമസിച്ചിരുന്ന ജാസ് ഗ്രെവാൾ എന്നയാളാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.

താനും കുടുംബവും എച് ഡി എം ഐ കേബിളിനായി തിരയുന്നതിനിടെ കിടക്കയ്ക്ക് മുമ്പിലായി ടിവി അലമാരയിൽ ഒളിക്യാമറ കണ്ടെത്തുകയായിരുന്നുവെന്ന് ജാസിനെ ഉദ്ധരിച്ച് സിറ്റി ന്യൂസ് റിപോർട് ചെയ്തു. അന്നേരം ക്യാമറയ്ക്ക് തൊട്ടുമുമ്പിലുള്ള കിടക്കയിൽ തന്റെ പെൺ ബന്ധു ഉറങ്ങുകയായിരുന്നുവെന്ന് ഗ്രെവാൾ കൂട്ടിച്ചേർത്തു. സുരക്ഷാ ക്യാമറകളും ശബ്ദ നിരീക്ഷണ ഉപകരണങ്ങളും സുരക്ഷാ നടപടികൾക്കായി ഉപയോഗിച്ചേക്കാമെന്ന് എയർബിഎൻബി വെബ്‌സൈറ്റ് പരാമർശിക്കുന്നുണ്ടെങ്കിലും, ക്യാമറയെക്കുറിച്ച് തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്ന് ഗ്രെവാൾ പറഞ്ഞു.

സംഭവത്തെത്തുടർന്ന്, എയർബിഎൻബി പ്രസ്താവന പുറത്തിറക്കി. സുരക്ഷാ ക്യാമറകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് കംപനിയുടെ നയം വ്യക്തമാണെന്നും എന്നാൽ അതിഥികളുടെ സ്വകാര്യത തങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഗ്രെവാളിനും ബന്ധുക്കൾക്കും മുഴുവൻ തുകയും തിരികെ നൽകിയതായാണ് റിപോർട്.

Keywords: Family finds hidden camera inside TV cabinet of their Airbnb property; company issues statement, News, Top-Headlines, Latest-News, Online, Family, Report, Website, Camera, Company.
< !- START disable copy paste -->

Post a Comment