Follow KVARTHA on Google news Follow Us!
ad

Suspension Revoked | ലോക്‌സഭയില്‍ പ്ലകാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച സംഭവം; ടി എന്‍ പ്രതാപന്‍, രമ്യ ഹരിദാസ് എന്നിവര്‍ ഉള്‍പെടെ 4 എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു; ഇനി ആവര്‍ത്തിച്ചാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് സ്പീകര്‍

4 Congress MPs' Suspension Revoked, Lok Sabha Back To Business#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com) ലോക്‌സഭയില്‍ പ്ലകാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച നാല് പ്രതിപക്ഷ എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ടി എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, ജ്യോതിമണി, മാണിക്യം ടാഗോര്‍ എന്നിവരെയായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച സസ്‌പെന്‍ഡ് ചെയ്തത്. സഭയില്‍ ഇനിയും പ്ലകാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചാല്‍ കടുത്ത നടപടികള്‍ എടുക്കുമെന്നും സ്പീകര്‍ ഓം ബിര്‍ല വ്യക്തമാക്കി. 

സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിന് പിന്നാലെ കോന്‍ഗ്രസിലെ മനീഷ് തിവാരിയുടെ നേതൃത്വത്തില്‍ വിലക്കയറ്റത്തെക്കുറിച്ചുള്ള ചര്‍ചയ്ക്ക് സ്പീകര്‍ അനുമതി നല്‍കി. ലോക്‌സഭയില്‍ രാവിലെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. സഞ്ജയ് റാവുത്തിനെ ഇഡി അറസ്റ്റ് ചെയ്ത വിഷയത്തിലാണ് രാജ്യസഭയില്‍ ശിവസേന എംപിമാര്‍ പ്രതിഷേധം നടത്തിയത്. 

News,Kerala,State,New Delhi,Opposition leader,MP,Lok Sabha,Politics,speaker, 4 Congress MPs' Suspension Revoked, Lok Sabha Back To Business


ഇടതുപാര്‍ടികള്‍ പാര്‍ലമെന്റ് വളപ്പിലെ മഹാത്മാ ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തര്‍ക്കുകയാണ് കേന്ദ്രമെന്ന് ആരോപിച്ച് സമരം ചെയ്തു. പദ്ധതിക്കു കീഴില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള വേതനം വര്‍ധിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അധ്യാപക റിക്രൂട്‌മെന്റ് വിവാദത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രാജിവയ്ക്കണമെന്ന് സംസ്ഥാനത്തുനിന്നുള്ള ബിജെപി എംപിമാര്‍ ആവശ്യപ്പെട്ടു.

അതേസമയം, സഭ സമ്മേളിച്ചതിന് പിന്നാലെ വിലക്കയറ്റത്തില്‍ പ്രതിഷേധം ഉണ്ടായി. പ്രതിപക്ഷത്തിന്റെ ബഹളത്തെത്തുടര്‍ന്ന് രാജ്യസഭയും ലോക്‌സഭയും ചേര്‍ന്നതിന് പിന്നാലെ നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. 

Keywords: News,Kerala,State,New Delhi,Opposition leader,MP,Lok Sabha,Politics,speaker, 4 Congress MPs' Suspension Revoked, Lok Sabha Back To Business

Post a Comment