Follow KVARTHA on Google news Follow Us!
ad

Bomb hurled | ശ്രീനിവാസന്‍ വധക്കേസ് പ്രതിയുടെ വീടിന് നേരെ ബോംബേറ്

Bomb blast at Srinivasan murder case accused's house #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പാലക്കാട്: (www.kvartha.com) ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വീടിന് നേരെ ബോംബേറ്. തിങ്കളാഴ്ച പുലര്‍ചെ 1.30 മണിയോടെ ബൈകിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

പെട്രോള്‍ നിറച്ച കുപ്പികള്‍ വീടിന് നേരെ എറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഹേമാംബിക നഗര്‍ പൊലീസ് കേസെടുത്തു. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി.

Palakkad, News, Kerala, Crime, Attack, Murder case, Accused, Police, Bomb Blast, Case, Arrest, Bomb blast at Srinivasan murder case accused's house.

അതേസമയം, ശ്രീനിവാസന്‍ വധകേസില്‍ ഞായറാഴ്ച മൂന്നുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. നിശാദ്, അക്ബര്‍ അലി, അബ്ബാസ് എന്നിവരാണ് പിടിയിലായത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 16 ആയി.

Keywords: Palakkad, News, Kerala, Crime, Attack, Murder case, Accused, Police, Bomb Blast, Case, Arrest, Bomb blast at Srinivasan murder case accused's house.

Post a Comment