Follow KVARTHA on Google news Follow Us!
ad

2030 ൽ രണ്ട് റമദാൻ വന്നെത്തും; ഒരേ വർഷം 3 പെരുന്നാൾ

There will be two Ramadans in 2030, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ദുബൈ: (www.kvartha.com 08.04.2022) ഇസ്ലാമിക കലൻഡർ പൂർണമായും ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ളത്. അതിനാൽ റമദാൻ, പെരുന്നാൾ തുടങ്ങിയവയെല്ലാം ഒരോ വർഷവും വ്യത്യസ്ഥ കാലാവസ്ഥകളിൽ ആചരിക്കാനുള്ള അവസരമാണ് നൽകുന്നത്.
   
There will be two Ramadans in 2030, International, Dubai, News, Top-Headlines, Ramadan, Celebration, Believers, Gulf, Eid al-fitr, Calender, Moon.

ഇതിന്റെ പശ്ചാത്തലത്തിൽ 2030 ൽ രണ്ട് റമദാൻ ഉണ്ടാവും. തന്നെയുമല്ല ഒരേ വർഷം മൂന്ന് പെരുന്നാൾ ആഘോഷിക്കാനുമാവും. ഓരോ വർഷവും 10-11 ദിവസം മുന്നോട്ട് നീങ്ങുന്നതാണ് ചാന്ദ്ര മാസത്തിന്റെ പ്രത്യേകത. ഇതോടെ 2030 ൽ റമദാൻ ജനുവരിയിലും പിന്നീട് ഡിസംബറിലും വരും. ഫെബ്രുവരി ആദ്യം ഈദ് അൽ ഫിത്വർ ആഘോഷിക്കുന്ന വിശ്വാസികൾ രണ്ട് മാസം കഴിഞ്ഞു വലിയ പെരുന്നാളും ആഘോഷിക്കും.

Follow KVARTHA on Google news

എല്ലാ വർഷവും ചാന്ദ്രമാസം 11 ദിവസം മുന്നോട്ട് നീങ്ങുന്നതിനാൽ ഒരു വർഷത്തിൽ രണ്ട് റമദാൻ ആചരിക്കുന്നത് സ്വാഭാവികമെന്ന് ദുബൈ അസ്ട്രോണമി ഗ്രൂപിന്റെ ചീഫ് എക്സിക്യൂടീവ് ഓഫീസർ ഹസൻ അഹ്‌മദ്‌ അൽ ഹരീരി പറഞ്ഞു. കലൻഡറുകൾ മനുഷ്യർ കണ്ടുപിടിച്ചതാണ്, അതിനാൽ നമുക്ക് അത് ഒരു മാനദണ്ഡമായി ഉപയോഗിക്കാനും സമയം കണക്കാക്കാനും കഴിയും. രണ്ട് റമദാനുകൾ സ്വാഭാവികമായ ഒന്നായി ജനങ്ങൾ കാണണമെന്നും അദ്ദേഹം പറഞ്ഞു.

കടപ്പാട്: ഗൾഫ് ന്യൂസ്

Keywords: There will be two Ramadans in 2030, International, Dubai, News, Top-Headlines, Ramadan, Celebration, Believers, Gulf, Eid al-fitr, Calender, Moon.

< !- START disable copy paste -->

Post a Comment