Follow KVARTHA on Google news Follow Us!
ad

തീര്‍ഥാടകരുടെ തിരക്കൊഴിവാക്കാന്‍ മക്ക ഹറം പളളിയില്‍ 100 വാതിലുകള്‍ തുറന്നു

Ramadan 2022: Makkah's Grand Mosque opens more than 100 doors to ease entry, exit of worshippers#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മക്ക: (www.kvartha.com 07.04.2022) തീര്‍ഥാടകരുടെ തിരക്കൊഴിവാക്കാന്‍ മക്കയിലെ ഹറം പളളിയില്‍ കൂടുതല്‍ വാതിലുകള്‍ തുറന്നു. 100 പുതിയ വാതിലുകളാണ് തുറന്നത്. റമദാനില്‍ തീര്‍ഥാടകരുടെ തിരക്ക് കൂടാനുളള സാധ്യത കണക്കിലെടുത്താണ് പുതിയ വാതിലുകള്‍ തുറന്നതെന്ന് സഊദി അറേബ്യ അറിയിച്ചു.

തീര്‍ഥാടകര്‍ക്ക് വിവിധ സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി 12,000 സ്ത്രീ-പുരുഷ ജീവനക്കാരെ റിക്രൂട് ചെയ്തതായും അധികൃതര്‍ അറിയിച്ചു. തീര്‍ഥാടകര്‍ക്ക് ആരോഗ്യപരവും സുരക്ഷിതവുമായി പ്രാര്‍ഥനകള്‍ നിര്‍വഹിക്കാനുളള സാഹചര്യങ്ങളാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.

News, World, International, Gulf, Madeena, Mosque, Ramadan, Muslim pilgrimage, Pilgrimage, Ramadan 2022: Makkah's Grand Mosque opens more than 100 doors to ease entry, exit of worshippers


റമദാനില്‍ തറാവീഹ് നമസ്‌കാരത്തിനായി ഹറം പളളിയില്‍ ലക്ഷക്കണക്കിന് വിശ്വാസികളാണ് എത്തുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അകലം പാലിക്കാതെ പ്രാര്‍ഥനകള്‍ നടത്താന്‍ മക്കയില്‍ അനുമതിയായത്.

Keywords: News, World, International, Gulf, Madeena, Mosque, Ramadan, Muslim pilgrimage, Pilgrimage, Ramadan 2022: Makkah's Grand Mosque opens more than 100 doors to ease entry, exit of worshippers

Post a Comment