Follow KVARTHA on Google news Follow Us!
ad

'വെന്തുരുകുന്ന കാലാവസ്ഥയിൽ അസൗകര്യമുണ്ടാകരുത്'; രാജസ്താനിൽ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ റമദാൻ മാസത്തിൽ വൈദ്യുതി മുടങ്ങില്ല

Rajasthan Govt to ensure uninterrupted power supply in Muslim dominated areas, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ജയ്പൂർ: (www.kvartha.com 05.04.2022) രാജസ്താനിൽ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ റമദാൻ മാസത്തിൽ വൈദ്യുതി മുടങ്ങില്ല. ഇത് സംബന്ധിച്ച് വൈദ്യുതി വിതരണ കംപനികൾ ഉത്തരവിറക്കി. റമദാൻ കാലത്ത് തടസമില്ലാത്ത വൈദ്യുതി നൽകണമെന്ന് ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. അടുത്തിടെ സംസ്ഥാന ഊർജ മന്ത്രി ഭൻവർ സിംഗ് ഭാടിക്ക് വിദ്യാഭ്യാസ സഹമന്ത്രി സാഹിദ ഖാൻ ഇത് സംബന്ധിച്ച് കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെ ഭാടിയുടെ നിർദേശപ്രകാരമാണ് മൂന്ന് വൈദ്യുതി വിതരണ കംപനികൾ ഉത്തരവിറക്കിയത്.
       
News, National, Top-Headlines, Ramadan, Rajasthan, Government, People, Electricity, Minister, Rajasthan Govt to ensure uninterrupted power supply in Muslim dominated areas.

വൈദ്യുതി മുടങ്ങില്ലെന്ന് കംപനികളിൽ ഒന്നായ സർകാരിന്‌ കീഴിലുള്ള ജോധ്പൂർ ഡിസ്‌കോം എന്നറിയപ്പെടുന്ന ജോധ്പൂർ വിദ്യുത് വിത്രൻ നിഗം ​​ലിമിറ്റഡ് വ്യക്തമാക്കി. 2022 ഏപ്രിൽ ഒന്നിനാണ് ഇതുസംബന്ധിച്ച് കത്ത് നൽകിയത്.
      
News, National, Top-Headlines, Ramadan, Rajasthan, Government, People, Electricity, Minister, Rajasthan Govt to ensure uninterrupted power supply in Muslim dominated areas.

വ്രതമനുഷ്ഠിക്കുന്നവർക്ക് ചൂടുള്ള കാലാവസ്ഥയിൽ അസൗകര്യമുണ്ടാകരുത്, അതിനാൽ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളായ ജോധ്പൂർ, പാലി, സിരോഹി, ബാർമർ, ജയ്‌സാൽമീർ, ജലോർ, ബികാനീർ, ചുരു, ഹനുമാൻഗഡ്, ശ്രീഗംഗാനഗർ എന്നിവിടങ്ങളിൽ റമദാൻ മാസത്തിലുടനീളം തടസമില്ലാതെ വൈദ്യുതി ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് കത്തിൽ പറയുന്നു. അതേസമയം തീരുമാനത്തിനെതിരെ വിമർശനവുമായി ബിജെപി രംഗത്തുണ്ട്.

Keywords: News, National, Top-Headlines, Ramadan, Rajasthan, Government, People, Electricity, Minister, Rajasthan Govt to ensure uninterrupted power supply in Muslim dominated areas.
< !- START disable copy paste -->

Post a Comment