Follow KVARTHA on Google news Follow Us!
ad

റമദാൻ 2022: അമേരികൻ ചരിത്രത്തിൽ ആദ്യമായി ടൈംസ് സ്ക്വയറിൽ തറാവീഹ് നിസ്‌കാരം; സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ; വീഡിയോ കാണാം

Muslims offer Taraweeh for first time at New York's Times Square#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ന്യൂയോർക്: (www.kvartha.com 05.04.2022) അമേരികൻ ചരിത്രത്തിലാദ്യമായി ന്യൂയോർകിലെ ലോകപ്രശസ്തമായ ടൈംസ് സ്ക്വയറിൽ മുസ്ലീങ്ങൾ തറാവീഹ് നിസ്‌കാരം നിർവഹിച്ചു. ഇത്തരത്തിലുള്ള ഒരു അപൂർവ സംഭവത്തിൽ, ആയിരക്കണക്കിന് മുസ്ലീങ്ങൾ ഒത്തുകൂടി വിശുദ്ധ റമദാൻ മാസത്തിന് തുടക്കം കുറിച്ചു. സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ഇതിന്റെ വീഡിയോയും ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുന്നു.
  
New York, USA, News, Top-Headlines, Muslim, Video, Viral, Social Media, Ramadan, America, Prayer, Muslims offer Taraweeh for first time at New York's Times Square.

ന്യൂയോർക് നഗരത്തിലെ പ്രശസ്തമായ ഈ സ്ഥലത്ത് റമദാൻ ആചരിക്കാനും ഇസ്‌ലാം സമാധാനത്തിന്റെ മതമാണെന്ന സന്ദേശം ജനങ്ങൾക്ക് നൽകാനും അമേരികയിൽ താമസിക്കുന്ന മുസ്‌ലിംകൾ ആഗ്രഹിക്കുന്നുവെന്ന് പരിപാടിയുടെ സംഘാടകർ പറഞ്ഞു. ലോകമെമ്പാടും ഇസ്ലാമിനെ കുറിച്ച് നിരവധി തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. നിസ്കാരത്തിൽ പങ്കെടുത്തവർക്കായി ഭക്ഷണ പൊതികളും വിതരണം ചെയ്തു.

അമേരികയിലെ ഒരു പ്രധാന വാണിജ്യ മേഖലയും വിനോദസഞ്ചാര കേന്ദ്രവുമാണ് ടൈംസ് സ്ക്വയർ. പ്രതിവർഷം 50 ദശലക്ഷം സന്ദർശകർ ഇവിടെയെത്തുന്നു. ലോകത്ത് ഏറ്റവും കൂടുതൽ സന്ദർശിക്കപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്ന് കൂടിയാണിത്.

Keywords: New York, USA, News, Top-Headlines, Muslim, Video, Viral, Social Media, Ramadan, America, Prayer, Muslims offer Taraweeh for first time at New York's Times Square. 

Post a Comment