Follow KVARTHA on Google news Follow Us!
ad

റമദാൻ 2022: ചരിത്ര പ്രസിദ്ധമായ 'ഹാഗിയ സോഫിയ'യിൽ 88 വർഷത്തിന് ശേഷം തറാവീഹ് നിസ്‌കാരം; നീണ്ടകാലം എന്തുസംഭവിച്ചു? അറിയാം

Hagia Sophia hosts first taraweeh prayers in 88 years #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ഇസ്താംബൂൾ: (www.kvartha.com 05.04.2022) 88 വർഷങ്ങൾക്ക് ശേഷം തുർകിയിലെ ഇസ്താംബൂളിലെ ചരിത്രപ്രസിദ്ധമായ ‘ഹാഗിയ സോഫിയ’ മസ്‌ജിദിൽ ഇത്തവണ തറാവീഹ് നിസ്‌കാരം നടന്നുകൊണ്ടിരിക്കുകയാണ്. ആറാം നൂറ്റാണ്ടിലെ വാസ്തുവിദ്യാ വിസ്മയമായ കെട്ടിടത്തിൽ റമദാൻ കാലത്ത് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നിസ്‌കാരങ്ങൾ നടക്കും.
       
News, World, Turkey, Ramadan, Top-Headlines, Mosque, People, Muslims, Masjid, Hagia Sophia, Taraweeh, Hagia Sophia hosts first taraweeh prayers in 88 years.

എ ഡി 537ൽ നിര്‍മിച്ച ഈ കെട്ടിടം കോണ്‍സ്റ്റാന്റിനോപിളിലെ ബൈസാന്റിയന്‍ നിര്‍മിതികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. ജസ്റ്റീനിയന്‍ ഒന്നാമന്‍ ചക്രവര്‍ത്തിയുടെ കാലത്താണ് ഇത് നിര്‍മിച്ചത്. എന്നാൽ 900 വർഷങ്ങൾക്ക് ശേഷം 1453-ൽ ഉസ്മാനിയ സുൽത്വാനേറ്റ് ഇസ്താംബൂൾ പിടിച്ചടക്കുകയും അതിന് ഒരു മസ്‌ജിദിന്റെ രൂപം നൽകുകയും ചെയ്തു. പില്‍ക്കാലത്ത് 1934-ൽ കമാൽ അത്വാഉത്തുർകിന്റെ ഭരണകാലത്ത് ഈ കെട്ടിടം മ്യൂസിയമായി മാറ്റി. 2020 ജൂലൈയിൽ മ്യൂസിയം പദവി കോടതി റദ്ദാക്കിയതിന് പിന്നാലെ തുർകി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ പള്ളിക്കായി തുറന്നുകൊടുത്തു.



ലോകത്തിലെ ഏറ്റവും പ്രശസ്തമായ കെട്ടിടങ്ങളിലൊന്നാണ് ഹാഗിയ സോഫിയ. വൻതോതിൽ വിനോദസഞ്ചാരികൾ ഇത് കാണാൻ വരുന്നു.പ്രതിവർഷം 30 ലക്ഷം വിനോദസഞ്ചാരികൾ ഇവിടെയെത്തുന്നു. ലോകത്തിലെ ഏറ്റവും വലിയ താഴികക്കുടങ്ങളുള്ള കെട്ടിടങ്ങളില്‍ ഒന്നാണിത്. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള ഒരു പ്രധാന കാരണവും ഇതാണ്. 1985 ൽ ഇസ്‌താംബൂളിലെ ചരിത്രസ്മാരകങ്ങളോടൊപ്പം ഹഗിയ സോഫിയയെയും യുനെസ്‌കോ വേൾഡ് ഹെറിറ്റേജ് സൈറ്റിൽ ഉൾപെടുത്തി.

Keywords: News, World, Turkey, Ramadan, Top-Headlines, Mosque, People, Muslims, Masjid, Hagia Sophia, Taraweeh, Hagia Sophia hosts first taraweeh prayers in 88 years.

< !- START disable copy paste -->

Post a Comment