Follow KVARTHA on Google news Follow Us!
ad

മത്സരത്തിന്റെ 64-ാം മിനിറ്റില്‍ പെട്ടെന്ന് കളി താല്‍കാലികമായി നിര്‍ത്തി; അത് കളിക്കാരന് വേണ്ടിയായിരുന്നു, വെള്ളം കുടിച്ച് അയാള്‍ നോമ്പ് തുറന്നു; മനസ് നിറയ്ക്കുന്ന മനോഹര ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍, വീഡിയോ കാണാം

Bundesliga Game Halted For First Time To Allow Player To Break Fast During Ramadan#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ബെര്‍ലിന്‍: (www.kvartha.com 13.04.2022) കലയിലും രാഷ്രീയത്തിലും ജീവിതത്തിന്റെ സമസ്ത മേഖലയിലും മതതീവ്രവാദം പിടി മുറുക്കാന്‍ ശ്രമിക്കുന്ന വര്‍ത്തമാന കാലത്ത് ഒരു മനോഹര ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ജര്‍മനിയിലെ ബുണ്ടസ്ലിഗാ മത്സരവേദിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് മനസ് നിറയ്ക്കുന്നത്.

ബുണ്ടസ്ലിഗയില്‍ മത്സരം നടന്നുകൊണ്ടിരിക്കേയാണ് കാണികളെ അമ്പരിപ്പിച്ച ആ അപ്രതീക്ഷിത സംഭവം നടന്നത്. മത്സരത്തിന്റെ 64-ാം മിനിറ്റില്‍ കളിക്കാരന് നോമ്പ് തുറക്കാനായി റഫറി കളി നിര്‍ത്തിവച്ചു. ജര്‍മന്‍ റഫറി കമിറ്റി ഇതിന് അനുവാദം നല്‍കുകയും ചെയ്തു. മെയിന്‍സിന്റെ സെന്റര്‍ ബാക് മൂസ നിയാകാതെക്ക് വേണ്ടിയാണ് കളി താല്‍കാലികമായി നിര്‍ത്തിയത്. 

News, World, International, Germany, Football, Player, Sports, Ramadan, Video, Social-Media, Bundesliga Game Halted For First Time To Allow Player To Break Fast During Ramadan


സെന്റര്‍ റഫറി മാതിയാസ് ജോലന്‍ബെക് അനുവാദം നല്‍കിയതോടെ ഗോള്‍കീപര്‍ റോബിന്‍ സെന്റര്‍ നല്‍കിയ വെള്ളം കുടിച്ച് മൂസ നോമ്പ് തുറന്നു. വെള്ളം കുടിച്ച ശേഷം റഫറിക്ക് ഹസ്തദാനം ചെയ്ത ശേഷം മൂസ വീണ്ടും പന്ത് തട്ടാനായി ഓടി. ഏതായാലും ജര്‍മന്‍ ലീഗില്‍ ഓസ്ബര്‍ഗും മെയിന്‍സും തമ്മിലുളള മത്സരത്തില്‍ നിന്നുള്ള ഈ നോമ്പു തുറ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

പ്രീമിയര്‍ ലീഗില്‍, കഴിഞ്ഞ സീസണിലെ ലെസ്റ്റര്‍ സിറ്റിയും ക്രിസ്റ്റല്‍ പാലസും തമ്മിലുള്ള മത്സരവും റഫറി ഗ്രഹാം സ്‌കോട് നോമ്പ് തുറക്കാനായി കളി നിര്‍ത്തിവച്ച് ഫോക്സിന്റെ വെസ്ലി ഫൊഫാനയെയും പാലസിന്റെ ചെകൗ കുയാടെയെയും നോമ്പ് തുറക്കാന്‍ അനുവദിച്ചിരുന്നു.

ഇതുസംബന്ധിച്ച് പൊതുനിര്‍ദേശമൊന്നുമില്ലെന്നും റമദാന്‍ മാസമായതിനാല്‍ കളിക്കാരുടെ ആവശ്യമനുസരിച്ച് നോമ്പ് തുറക്കാന്‍ അവസരം നല്‍കാമെന്ന് ജര്‍മന്‍ റഫറി കമിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

ഏപ്രില്‍ മാസത്തിന്റെ തുടക്കത്തിലാണ് റമദാന്‍ ആരംഭിച്ചത്, നോമ്പ് വ്രതം എടുക്കുന്നവര്‍ പകല്‍ സമയത്ത് ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യാറില്ല.


Keywords: News, World, International, Germany, Football, Player, Sports, Ramadan, Video, Social-Media, Bundesliga Game Halted For First Time To Allow Player To Break Fast During Ramadan

Post a Comment