Follow KVARTHA on Google news Follow Us!
ad

ജിദ്ദയിലെ കെട്ടിടം പൊളിക്കല്‍ റമദാന്‍ മാസമാകുമ്പോള്‍ നിര്‍ത്തിവയ്ക്കുമെന്ന് അധികൃതര്‍

Jeddah to suspend slum removal work in Ramadan #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
റിയാദ്: (www.kvartha.com 11.02.2022) ജിദ്ദയിലെ കെട്ടിടം പൊളിക്കലും നീക്കം ചെയ്യലും റമദാന്‍ മാസമാകുമ്പോള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് അധികൃതര്‍. റമദാന് ശേഷം മുന്‍കൂട്ടി നിശ്ചയിച്ച ഷെഡ്യൂള്‍ അനുസരിച്ച് ജോലികള്‍ പുനരാരംഭിക്കും. ജിദ്ദ മുനിസിപാലിറ്റി വക്താവ് മുഹമ്മദ് അല്‍ബുഖ്മിയെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപോര്‍ട് ചെയ്തത്.

വിവിധ ഭാഗങ്ങളില്‍ നിന്നായി 50,000ത്തിലധികം പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ ലക്ഷ്യമിടുന്നതായി മുനിസിപാലിറ്റി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. നിരവധി പഴയ കെട്ടിടങ്ങള്‍ ഇതിനകം പൊളിച്ചു മാറ്റിയിട്ടുണ്ട്. പ്രധാന നഗരങ്ങള്‍ വ്യവസ്ഥാപിതമാക്കുക, ഉയര്‍ന്ന നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളും മികച്ച ഡിസൈനുകളും ഒരുക്കുക, പൗരന്മാരുടെ സുരക്ഷയ്ക്ക് ഭീഷണിയായ ചില പ്രദേശങ്ങളില്‍ അനുഭവിക്കുന്ന പ്രതികൂല പ്രതിഭാസങ്ങളെ ഇല്ലാതാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ചേരിപ്രദേശങ്ങള്‍ നീക്കം ചെയ്യുന്നത്. അതേസമയം കെട്ടിട ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

Riyadh, News, Gulf, World, Ramadan, Jeddah, Demolition, Building, Jeddah to suspend slum removal work in Ramadan.

Keywords: Riyadh, News, Gulf, World, Ramadan, Jeddah, Demolition, Building, Jeddah to suspend slum removal work in Ramadan.

Post a Comment