Follow KVARTHA on Google news Follow Us!
ad

മാസ്‌കില്ലെങ്കില്‍ പെട്രോളും ഡീസലുമില്ല; ഇത് മാസ് ഐഡിയ

No mask, no fuel in Madhya Pradesh, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഭോപ്പാല്‍: (www.kvartha.com 07.01.2022) കോവിഡ് വ്യാപനം തടയാനായി സര്‍കാരുകള്‍ പലതരത്തിലുള്ള നിയന്ത്രണങ്ങളും നടപടികളും സ്വീകരിക്കുന്നുണ്ടെങ്കിലും ചിലരിതൊന്നും പാലിക്കാറേയില്ല. മാസ്‌ക് വയ്ക്കാത്തവരും ശരിയായി ധരിക്കാത്തവരുമാണ് ഇക്കൂട്ടത്തില്‍ കൂടുതലും. മൂന്നാംതരംഗം പടരുന്ന സാഹചര്യത്തില്‍ ഇത്തരക്കാരെ പിടികൂടാന്‍ പുതിയൊരു മാര്‍ഗവുമായി മധ്യപ്രദേശ് സര്‍കാരെത്തിയിരിക്കുകയാണ്. വാഹനമോടിക്കുന്നവര്‍ മാസ്‌ക് ധരിച്ചാല്‍ മാത്രമേ പെട്രോളും ഡീസലും ലഭിക്കൂ. മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴയും ചുമത്തുമെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി ഡോ.നരോത്തം മിശ്ര അറിയിച്ചു.
                     
News, National, Mask, Top-Headlines, Madhya Pradesh, Petrol, COVID- 19, Government, State, Minister, Case, Report, Lockdown, Vaccine, No mask, no fuel in Madhya Pradesh.

24 മണിക്കൂറിനിടെ സംസ്ഥാനത്ത് 1320 പുതിയ കൊറോണ കേസുകളാണ് റിപോർട് ചെയ്തതെന്നും മന്ത്രി പറഞ്ഞു. 169 രോഗികള്‍ നെഗറ്റീവായി 3780 സജീവ കേസുകളുണ്ട്. രോഗബാധിതരുടെ നിരക്ക് 1.94 ശതമാനവും രോഗമുക്തി നിരക്ക് 97.90 ശതമാനവുമാണ്. സംസ്ഥാനത്തെ 13 പൊലീസ് ഉദ്യോഗസ്ഥര്‍ പോസിറ്റീവായി. ആറ് പേര്‍ ഗ്വാളിയോറില്‍ നിന്നുള്ളവരും ഒരാള്‍ ദാതിയയില്‍ ഉള്ളയാളുമാണ്.

സംസ്ഥാനത്ത് ലോക് ഡൗണോ, കര്‍ഫ്യൂവോ ഏര്‍പെടുത്തുന്നതിനുള്ള സാഹചര്യമോ, അത്തരമൊരു നിര്‍ദേശമോ ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലില്ലെന്നും അദ്ദേഹം അറിയിച്ചു. മൂന്നാം തരംഗത്തിന്റെ സാഹചര്യങ്ങള്‍ ഒന്നും രണ്ടും തരംഗങ്ങളില്‍ നിന്ന് അല്പം വ്യത്യസ്തമാണ്. വാക്‌സിന്‍ എടുത്ത മിക്കവരും അതിവേഗം സുഖം പ്രാപിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.


Keywords: News, National, Mask, Top-Headlines, Madhya Pradesh, Petrol, COVID-
19, Government, State, Minister, Case, Report, Lockdown, Vaccine, No mask, no fuel in Madhya Pradesh.
< !- START disable copy paste -->

Post a Comment