Follow KVARTHA on Google news Follow Us!
ad

ഉത്തർപ്രദേശും പഞ്ചാബുമടക്കം 5 സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു; വോടെടുപ്പ് ഏഴ് ഘട്ടമായി

Dates For Assembly Elections In 5 States Announced#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com 08.01.2022) ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളിലായാണ് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷനർ സുശീൽ ചന്ദ്ര പറഞ്ഞു. 
                        
States, Top-Headlines, Election Commission, News, COVID-19, Country, Assembly Election, Punjab, Election, Assembly, Date, India, Dates For Assembly Elections In 5 States Announced.

ഫെബ്രുവരി 10, 14,  20, 23,  27, മാർച് മൂന്ന്, ഏഴ് എന്നിങ്ങനെ ഏഴ് ഘട്ടങ്ങളിലായാണ് ഉത്തർപ്രദേശിൽ വോടെടുപ്പ്. പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഫെബ്രുവരി 14 ന് ഒരു ഘട്ടമായി വോടെടുപ്പ് നടക്കും. മണിപ്പൂരിൽ മാർച് മൂന്നിനാണ് വോടെടുപ്പ്. മാർച് 10 നാണ് വോടെണ്ണൽ. യുപിയിലെ 403, പഞ്ചാബിലെ 117, ഉത്തരാഖണ്ഡിലെ 70, മണിപ്പൂരിലെ 60, ഗോവയിലെ 40 നിയമസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 

കോവിഡ് സാഹചര്യം കണക്കിലെടുത്ത് ജനുവരി 15 വരെ റോഡ് ഷോകൾ, പദയാത്രകൾ, സൈകിൾ, ബൈക് റാലികൾ, ഘോഷയാത്രകൾ എന്നിവ അനുവദിക്കില്ല. സ്ഥിതിഗതികൾ അവലോകനം ചെയ്ത് പുതിയ നിർദേശങ്ങൾ പിന്നീട് നൽകുമെന്ന് അദ്ദേഹം അറിയിച്ചു. 

കോവിഡ് വകഭേദമായ ഒമൈക്രോൺ ഭീഷണിയുടെ സാഹചര്യത്തിൽ ശക്തമായ കോവിഡ് നിയന്ത്രങ്ങളോടെയാണ് തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ രാഷ്ട്രീയ പാർടികൾ ഇതിനോടകം മെഗാ റാലികൾ നടത്തിയതിന് ശേഷം വൈറസ് പടരുന്നതിനെക്കുറിച്ചുള്ള ആശങ്ക കൂടുതൽ വർധിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമീഷനിലെയും ആരോഗ്യ മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥർ വെള്ളിയാഴ്ച ഡൽഹിയിൽ യോഗം ചേർന്ന് പോളിംഗും കോവിഡ് സാഹചര്യവും ചർച ചെയ്തിരുന്നു.

Keywords: States, Top-Headlines, Election Commission, News, COVID-19, Country, Assembly Election, Punjab, Election, Assembly, Date, India, Dates For Assembly Elections In 5 States Announced.
< !- START disable copy paste -->

Post a Comment