Follow KVARTHA on Google news Follow Us!
ad

വിയറ്റ്നാമിൽ നിന്ന് ഇറക്കുമതി ചെയ്ത ഡ്രാഗൺ ഫ്രൂടിൽ കൊറോണ വൈറസിന്റെ സാന്നിധ്യം; സൂപെർമാർകെറ്റുകൾ അടച്ച് ചൈന; പഴം വാങ്ങിയവരോട് ക്വാറന്റൈനിൽ പോവാൻ നിർദേശം

China shuts supermarkets after virus traces found in dragon fruit from Vietnam, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ബീജിംഗ്: (www.kvartha.com 06.01.2022) വിയറ്റ്നാമിൽ നിന്ന് ഇറക്കുമതി ചെയ്ത പഴങ്ങളിൽ കൊറോണയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ചൈനീസ് അധികൃതർ നിരവധി സൂപെർമാർകെറ്റുകൾ അടച്ചു. ഷെജിയാങ്, ജിയാങ്‌സി പ്രവിശ്യകളിലെ ഒമ്പത് നഗരങ്ങളിലെങ്കിലും വിയറ്റ്‌നാമിൽ നിന്ന് ഇറക്കുമതി ചെയ്ത ഡ്രാഗൺ ഫ്രൂടിൽ ഡിസംബർ അവസാന വാരം കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപോർടുകൾ.
                 
News, Top-Headlines, Trending, World, China, COVID-19, Market, Virus, Closed, Case, Lockdown, Dragon fruit, China shuts supermarkets after virus traces found in dragon fruit from Vietnam.
                      
ഇറക്കുമതി ചെയ്‌ത ഭക്ഷ്യ ഉൽപന്നങ്ങളുടെ അടിയന്തര പരിശോധന ആരംഭിക്കുകയും പഴം വാങ്ങിയവരോട് സ്വയം ക്വാറന്റൈൻ പോവാൻ അധികൃതർ ഉത്തരവിടുകയും ചെയ്‌തു. അതേസമയം ഭക്ഷണത്തിൽ നിന്ന് കൊറോണ വൈറസ് പടരുന്നതിന്റെ തെളിവുകളൊന്നുമില്ലെങ്കിലും ചൈനീസ് ആരോഗ്യ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തുകയാണ് ചെയ്യുന്നത്. വിയറ്റ്നാമിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഡ്രാഗൺ ഫ്രൂടിന് ചൈന നിലവിൽ ജനുവരി 26 വരെ നിരോധനം ഏർപെടുത്തിയിട്ടുണ്ട്.

അടുത്ത മാസം വിന്റർ ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാൻ ചൈന ഒരുങ്ങുന്നതിനാൽ അതീവ ജാഗ്രതയാണ് രാജ്യം പുലർത്തുന്നത്. മൂന്ന് കോവിഡ് കേസുകൾ കണ്ടെത്തിയതിനാൽ ഏറ്റവും ഒടുവിലായി ഹെനാൻ പ്രവിശ്യയിലെ യുഷൗ നഗരത്തിൽ ലോക് ഡൗൺ ഏർപെടുത്തിയിരിക്കുകയാണ്.


Keywords: News, Top-Headlines, Trending, World, China, COVID-19, Market, Virus, Closed, Case, Lockdown, Dragon fruit, China shuts supermarkets after virus traces found in dragon fruit from Vietnam.
< !- START disable copy paste -->

Post a Comment