Follow KVARTHA on Google news Follow Us!
ad

ലോക മഹാമേളയായ എക്സ്‌പോ സന്ദർശിക്കാൻ നവംബർ 28 വരെ എത്തിയ സന്ദർശകരുടെ എണ്ണം 48 ലക്ഷം കവിഞ്ഞു

Report by : Qasim Mo'hd Udumbunthala, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com 01.12.2021) ലോകമഹാമേളയായ എക്സ്‌പോ സന്ദർശിക്കാൻ നവംബർ 28 വരെ എത്തിയ സന്ദർശകരുടെ എണ്ണം 48 ലക്ഷം കവിഞ്ഞു. എക്സ്പോ മഹാമേളയിലെ ജൂബിലി സ്റ്റേജ്, മിലേനിയം ആംഫി തിയേറ്റർ എന്നിവിടങ്ങളിലെല്ലാം കാണികൾക്ക് ആവേശം പകരാൻ കർണാനന്ദകരവും, നയനാനന്ദകരവുമായ വിവിധ പരിപാടികളാണ് ദിനേന അരങ്ങേറുന്നത്.
                      
News, Gulf, UAE, Dubai, Tourism, COVID-19, Vaccine, World, Programme, Report by : Qasim Mo'hd Udumbunthala, Visitors, Expo, Number of visitors who came to visit Expo crossed 48 lakhs.

ശാസ്ത്രീയ സംഗീതം മുതൽ വിവിധ കലാകാരന്മാർ അണിനിരന്ന സ്റ്റേജ് ഷോകൾ വരെ കാണികളുടെ കൈയടി നേടിവരുന്നു. നവംബർ 24 ന് ആരംഭിച്ച ലോക ചെസ് ചാമ്പ്യൻഷിപ് കാണാനും ധാരാളം പേരാണ് എത്തുന്നത്. അതേസമയം എക്സ്‌പോയുടെ പുതിയ ഫെസ്റ്റീവ് പാസ് 95 ദിർഹത്തിലൂടെ സ്വന്തമാക്കുന്നതിലൂടെ പരിധിയില്ലാത്ത സന്ദർശനാനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. സന്ദർശകരുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷ.

ഡിസംബർ 10 ന് അൽ വാസൽ പ്ലാസയിൽ നടക്കുന്ന ഗ്രാമി അവാർഡ് ജേതാവ് അലീസിയ കീസിന്റെ പരിപാടികളും സുവർണ ജൂബിലി ആഘോഷപരിപാടികളും ക്രിസ്മസ് ആഘോഷവുമെല്ലാം എക്സ്‌പോയിൽ
ജനബാഹുല്യത്താൽ തിരക്കേറാനാണ് സാധ്യത.

കോവിഡ് മഹാമാരിയുടെ ഭീതി യു എ ഇയിൽ ഒഴിഞ്ഞശേഷം നടക്കുന്ന ഏറ്റവും വലിയ ലോകമഹാമേളയാണിത്. അതീവ കോവിഡ് മാനദണ്ഡങ്ങളോടെയാണ് മേള സംഘടിപ്പിക്കുന്നത്. യുഎഇ ജനസംഖ്യയുടെ 90 ശതമാനത്തിലേറെ പേരും പൂർണമായി കോവിഡ് വാക്സിൻ സ്വീകരിച്ചതിനാൽ എക്സ്‌പോയിൽ എന്തെന്നില്ലാത്ത ജനപങ്കാളിത്തമാണ്. എക്സ്‌പോയിലേക്കുള്ള വെർച്വൽ സന്ദർശനവും ഇപ്പോൾ 2.3 കോടിയിലെത്തി. അടുത്തവർഷം മാർച് 31-നാണ് എക്സ്‌പോ സമാപിക്കുന്നത്.


Keywords: News, Gulf, UAE, Dubai, Tourism, COVID-19, Vaccine, World, Programme, Report by : Qasim Mo'hd Udumbunthala, Visitors, Expo, Number of visitors who came to visit Expo crossed 48 lakhs.
< !- START disable copy paste -->

Post a Comment