Follow KVARTHA on Google news Follow Us!
ad

യുഎഇയിൽ വാരാന്ത്യ ദിനങ്ങൾ മാറിയ പശ്ചാത്തലത്തിൽ ബാങ്കുകളുടെ പ്രവർത്തനം ഇങ്ങനെ; ജനുവരി രണ്ട് മുതൽ പ്രാബല്യത്തിൽ വരും

New UAE weekend; This is how banks work#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ദുബൈ: (www.kvartha.com 10.12.2021) യുഎഇയിൽ വാരാന്ത്യ ദിനങ്ങൾ പുനർനിശ്ചയിച്ച സാഹചര്യത്തിൽ ബാങ്കുകളുടെ പ്രവർത്തനം സംബന്ധിച്ചും ഔദ്യോഗിക പ്രഖ്യാപനം. എല്ലാ ബാങ്കുകളും വെള്ളിയാഴ്ച ഉൾപെടെ ആഴ്ചയിൽ ആറ് ദിവസം തുറന്ന് പ്രവർത്തിക്കും.

   
Dubai, Gulf, News, UAE, Bank, Ramadan, New UAE weekend; This is how banks work.



സെൻട്രൽ ബാങ്ക് ഓഫ് യുഎഇ, എല്ലാ ബാങ്കുകൾക്കും അയച്ച സർകുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആഴ്ചയിൽ ആറ് ദിവസവും പ്രതിദിനം അഞ്ച് മണിക്കൂറെങ്കിലും പൊതുജനങ്ങൾക്ക് സേവനം നൽകണമെന്നാണ് നിർദേശം.

ആവശ്യാനുസരണം അഡ്മിനിസ്‌ട്രേഷൻ, ബാക് ഓഫീസുകൾ എന്നിവയുടെ പ്രവർത്തന സമയവും രാജ്യത്ത് നിലവിലുള്ള നിയമങ്ങൾക്കനുസൃതമായി ബ്രാഞ്ചുകൾക്കായി ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കാനും ബാങ്കുകൾക്ക് സ്വയം തീരുമാനിക്കാമെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു.

ബാങ്ക് ശാഖകളുടെ പ്രവർത്തന സമയം സംബന്ധിച്ച 2003 ലെ മുൻ നോടീസും 1992 ലെ സർകുലറും സെൻട്രൽ ബാങ്ക് റദ്ദാക്കി. പുതിയ നിർദേശങ്ങൾ 2022 ജനുവരി രണ്ട് മുതൽ പ്രാബല്യത്തിൽ വരും. റമദാൻ മാസത്തിലെ പ്രവർത്തന സമയം ഒഴിവാക്കിയാണ് സർകുലർ പുറപ്പെടുവിച്ചിട്ടുള്ളത്.


Keywords: Dubai, Gulf, News, UAE, Bank, Ramadan, New UAE weekend; This is how banks work.


< !- START disable copy paste -->

Post a Comment