Follow KVARTHA on Google news Follow Us!
ad

യു എ ഇയിൽനിന്ന് നാട്ടിലേക്കുള്ള വിമാന ടികെറ്റ് നിരക്ക് സർവകാല റെകോർഡിലേക്ക് കുതിച്ചുയരുന്നു

Record increase in air ticket prices from UAE to India #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ദുബൈ: (www.kvartha.com 11.11.2021) യു എ ഇയിൽനിന്ന് ഇൻഡ്യയിലേക്കുള്ള വിമാന ടികെറ്റ് നിരക്കിൽ റെകോർഡ് വർധന. ആറിരട്ടിയോളം വർധനയാണ് കാണിക്കുന്നത്. വൺവേ മാത്രമുള്ള ടികെറ്റിന് മാത്രം 1500 മുതൽ 6000 ദിർഹം വരെയാണ് ഉയർന്നിരിക്കുന്നത്. അതേസമയം, യു എ ഇയിലെ സ്കൂളുകൾക്ക് ക്രിസ്‌മസിനോടനുബന്ധിച്ച് അവധിവരുന്നതും വർഷാവസാനം എടുക്കാനുള്ള അവധികൾ എടുത്തുതീർക്കാൻ ജോലി സ്ഥാപനങ്ങൾ ജീവനക്കാരെ പ്രേരിപ്പിക്കുന്നതുമെല്ലാം നാട്ടിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻവർധനയുണ്ടാക്കിയിട്ടുണ്ട്.
  
Record increase in air ticket prices from UAE to India



അതേസമയം യാത്രക്കാരുടെ എണ്ണം വർധിച്ചിട്ടും ആവശ്യനുസരിച്ചുള്ള വിമാനങ്ങളില്ലാത്തതിൽ പ്രവാസികൾക്കിടയിൽ പ്രതിഷേധമുയരുന്നുണ്ട്. ദുബൈ എക്സ്‌പോ 2020, ഗ്ലോബൽ വിലേജ് എന്നിവ ആരംഭിച്ചതോടെ നാട്ടിൽനിന്ന് ദുബൈയിലേക്കുള്ള സന്ദർശക പ്രവാഹം തുടങ്ങിയതും വിമാനനിരക്ക് ക്രമാതീതമായി ഉയരാൻ നിമിത്തമായിട്ടുണ്ട്. ഡിസംബറിൽ അധികവിമാനങ്ങൾ ഏർപെടുത്തുന്നത് പതിവായിരുന്നെങ്കിലും എയർ ബബിൾ കരാർ നിലനിൽക്കുന്നതിനാൽ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ വിമാനക്കമ്പനികൾക്ക് കഴിയാത്ത സാഹചര്യമാണുള്ളത്. ഈ കാര്യത്തിൽ വിമാനക്കമ്പനികൾ തീർത്തും നിസഹായരാണ്. സർകാറിന്റെ അടിയന്തര ഇടപെടലിലൂടെ ഷെഡ്യൂൾഡ് വിമാന സെർവീസുകൾ പുനഃസ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നാണ് പ്രവാസികൾ ആവശ്യപ്പെടുന്നത്.

കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിലും വാക്സിൻ നൽകുന്നതിലും ഇന്ത്യകൈവരിച്ച നേട്ടം ചൂണ്ടിക്കാട്ടി യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് നേടിയെടുക്കാൻ ഉന്നതതല ഇടപെടൽ മാത്രമാണ് പോംവഴി. അതേസമയം, യു എ ഇയിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 100-നും താഴെയെത്തിയത് ആശ്വാസമാണ്. അതുകൊണ്ടുതന്നെ ഉയർന്ന ടികെറ്റ് നിരക്കുകൊടുത്തും രാജ്യത്തേക്കെത്താൻ വിനോദസഞ്ചാരികൾ ഇവിടങ്ങളിൽ എത്തിപ്പെടാൻ താത്പര്യപ്പെടുന്നുണ്ട്.

മുന്തിയ കോവിഡ് പ്രതിരോധനടപടികളാണ് യു എ ഇ സ്വീകരിച്ചുവരുന്നത്. ബുധനാഴ്ച 75 പേരിൽ മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 99 പേർ രോഗമുക്തരായതായും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. പുതിയ മരണങ്ങളൊന്നുമില്ല. ആകെ 9.59 കോടി കോവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്.

ഇതുവരെയുള്ള കണക്കുകൾ പ്രകാരം ആകെ 7,40,647 പേർക്ക് യു എ ഇയിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 7,35,173 പേർ ഇതിനോടകംതന്നെ രോഗമുക്തരായി. 2,142 പേരാണ് രാജ്യത്ത് ആകെ മരിച്ചത്. നിലവിൽ 3,332 കോവിഡ് രോഗികളാണ് ചികിത്സയിലുള്ളതെന്നും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയത്തിന്റെ മെഡികൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.

Keywords: Gulf, Dubai, UAE, India, Plane, Ticket, Christmas, School, Passengers, COVID-
19, Vaccine, അറബി നാടുകള്‍, Record increase in air ticket prices from UAE to India.

< !- START disable copy paste -->

Post a Comment