Follow KVARTHA on Google news Follow Us!
ad

വാഹനവുമായി പുറത്തിറങ്ങിയാൽ പരക്കെ പൊലീസ് പിഴ ചുമത്തുന്നെന്ന് ആരോപണം; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത് പോലെ പിണറായി ഗവണ്മെന്റിനെ പെറ്റി സർകാരെന്ന് ചരിത്രം വിലയിരുത്തുമോ?; 'കേരളം മുഴുവൻ ജനത്തെ ഞെക്കി പിഴിഞ്ഞ് ഖജനാവ് നിറക്കാൻ പൊലീസിനും ഇ- ചെലാൻ മെഷീൻ കൂട്ടത്തോടെ നൽകി'; ആളുകളുടെ പ്രാക്ക് കേട്ട് മതിയായെന്ന് ഉദ്യോഗസ്ഥർ

Police inspections on roads are widespread, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊച്ചി: (www.kvartha.com 27.11.2021) വാഹനവുമായി പുറത്തിറങ്ങിയാൽ പിഴ കിട്ടുന്ന സ്ഥിയിലേക്ക് കാര്യങ്ങൾ മാറി കൊണ്ടിക്കുന്നുവെന്ന പരാതി വ്യാപകമാകുന്നു. കോവിഡ് മൂലം സംഭവിച്ച തളർചയിൽ നിന്നും ജനം പതുക്കെ പുറത്ത് കടക്കാൻ തീരുമാനിക്കുന്നതിനിടയിലാണ് പെറ്റി പരിവ് ഊർജിതമാക്കാൻ സർകാർ ഇ- ചലാൻ മെഷീൻ പൊലീസിനും കൂട്ടത്തോടെ നൽകിയിരിക്കുന്നതെന്നാണ് വിവരം.
                        
News, Kochi, Kerala, State, Police, Inspection, Road, Top-Headlines, Complaint, Pinarayi Vijayan, COVID-19, Police Station, Case, Police inspections on roads are widespread.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത് പോലെ പിണറായി ഗവണ്മെന്റിനെ പെറ്റി സർകാരെന്ന് ചരിത്രം വിലയിരുത്തുമോ എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നാണ് വിമർശനം.

പൊലീസ് പരിശോധന വ്യാപകമായതോടെ വാഹനയാത്രക്കാർ പൊറുതിമുട്ടിയിരിക്കുകയാണ്. നഗരപരിധികളിൽ പൊലീസ് സ്റ്റേഷനുകളെ കൂടാതെ ട്രാഫിക് പൊലീസ്, കൺട്രോൾ റും, വനിതാ പൊലീസ് സ്റ്റേഷൻ എന്ന് തുടങ്ങി സ്പെഷ്യൽ യൂനിറ്റുകൾക്ക് വരെ കൂട്ടത്തോടെ മെഷീൻ നൽകിയാണ് റോഡിൽ പെറ്റി പിടിച്ച് പിരിവിനിറക്കിയിരിക്കുന്നതെന്നാണ് പറയുന്നത്.

ട്രാഫിക് സ്റ്റേഷനുകളിൽ ആറും ഏഴും മെഷീനുകളും കൺട്രോൾ റൂമിൽ ഏഴ് മെഷീൻ വരെയും പൊലീസ് സ്‌റ്റേഷനുകൾക്ക് മൂന്നും വനിതാ പൊലീസ് സ്റ്റേഷനുകൾക്ക് രണ്ടും മെഷീനുകൾ നൽകിയിട്ടുണ്ടെന്നാണ് റിപോർട്. ഇട്ടാവട്ടത്തെ പിരിവിന് തന്നെ 15 ഉം 20 ഉം മെഷീനുകളുമായാണ് ഉദ്യോഗസ്ഥർ റോഡിൽ ഇറങ്ങുന്നത്. 25 ൽ കുറയാത്ത കേസുകൾ പിടിക്കണമെന്ന നിർദേശം നൽകിയിരിക്കുകയാണെന്നും ഇതിനാൽ നാടൻ ഭാഷയിൽ പറയുന്ന 'ചവിട്ടി പിരിവ്' തന്നെയാണ് പെറ്റികേസിന്റെ പേരിൽ പൊലീസ് നടത്തുന്നതെന്നാണ് റിപോർട്.

മെഷീനിൽ വാഹനത്തിൻ്റെ നമ്പർ അടിച്ചു കൊടുത്താൽ തന്നെ എല്ലാ വിവരങ്ങളും ലഭ്യമാകുമെന്നത് കൊണ്ട് പൊലീസിന് പിരിവ് എളുപ്പമാണ്. ഹെൽമറ്റ് ഇല്ലാതെ വാഹനം ഓടിച്ചാൽ 500 രൂപയാണ് കുറഞ്ഞ പിഴയായി വാങ്ങുന്നത്. മറ്റ് നിയമ ലംഘനങ്ങൾക്കെല്ലാം 1000 രൂപ മുതൽ 25,000 രൂപ വരെയാണ് പിഴ ഈടാക്കുന്നത്. പിരിവ് കൂടിയതോടെ ആളുകളുടെ പ്രാക്ക് കേട്ട് മതിയായെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

മോടോർ വാഹന വകുപ്പാണ് ആദ്യം ഇ- ചലാൻ മെഷീൻ ഉപയോഗിച്ചുള്ള പരിശോധന ഈ വർഷം തുടങ്ങിയത്. അത് വൻ വിജയമായി ഖജനാവിലേക്ക് കോടികൾ എത്താൻ തുടങ്ങിയതോടെയാണ് അതേ വഴിയിലൂടെ പൊലീസും നീങ്ങുന്നത്. വാഹനം പരിശോധിച്ച് നാഷനൽ വെഹികിൾ ഡേറ്റാബേസുമായി (പരിവാഹൻ) ബന്ധപ്പെടുത്തി പി ഒ എസ് മെഷീൻ വഴി പിഴ നൽകുന്നതിനുള്ള സംവിധാനമാണ് പല വാഹന യത്രക്കാർക്കും പാരയാവാൻ തുടങ്ങിയത്.

പിഴയായി അടയ്ക്കേണ്ട തുക ഇ-ചെലാൻ വഴിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള സാങ്കേതികസഹായം നൽകുന്നത് നാഷണൽ ഇൻഫർമാറ്റിക് സെന്ററാണ്. പൊലീസ് ഉദ്യോഗസ്ഥരുടെ കൈവശമുള്ള പി ഒ എസ് മെഷീൻ വഴി ഡ്രൈവിങ് ലൈസൻസ് നമ്പർ, വാഹനത്തിന്റെ നമ്പർ എന്നിവ നൽകിയാൽ അതുസംബന്ധിക്കുന്ന എല്ലാ വിവരവും ഉടനടി ലഭ്യമാകുമെന്നത്‌ കൊണ്ട് ആർക്കും രക്ഷപ്പെടാനാകില്ല.

നിയമലംഘനം കണ്ടെത്തിയാൽ ഉടമയ്ക്കോ ഡ്രൈവർക്കോ അപ്പോൾ തന്നെ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ് എന്നിവയിലൂടെ പണം അടയ്ക്കാം. പിഴ അടയ്ക്കാൻ താത്പര്യമില്ലാത്തവരുടെ കേസ് വെർച്വൽ കോടതിയിലേക്ക് കൈമാറുന്ന രീതിയാണ് ഉള്ളത്.

കുറ്റകൃത്യങ്ങളുടെ ഫോടോ, വീഡിയോ എന്നിവ ഈ സംവിധാനത്തിൽ ലഭ്യമാകുന്നതിലൂടെ വാഹനപരിശോധന സുഗമമാകും. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ സിറ്റി പൊലീസ് വിഭാഗങ്ങളാണ് ആദ്യഘട്ടത്തിൽ ഇത് നടപ്പാക്കിയിരുന്നത്. ട്രാഫിക് നിയമലംഘനത്തിനെതിരെ നടപടി എളുപ്പവും സുതാര്യവുമാകുമെന്നതും ഓഫീസുകളിലെ അനാവശ്യ തിരക്ക് ഒഴിവാക്കാമെന്നതും, റെജിസ്റ്റർ ചെയ്യുന്ന കേസുകളുടെ വിവരങ്ങൾ യഥാസമയം എസ് എം എസ് ആയി ലഭ്യമാകുമെന്നതും പ്രത്യേകതയാണ്.

വാഹനപരിശോധനയുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് വിരാമമാകുമെന്നതും വാഹനരേഖകൾ കൈയിൽ കൊണ്ടുനടക്കാതെ ഡിജിറ്റലൈസ് ചെയ്ത് ഉപയോഗിക്കാമെന്നതും, ഓഫീസുകളിൽ കേസുകൾ കെട്ടിക്കിടക്കുന്ന അവസ്ഥയില്ലാതാകുമെന്നതും എടുത്ത് പറയേണ്ടതാണ്. പരിശോധനാവിവരങ്ങൾ ആർക്കും എവിടെയും പരിശോധിക്കാം. ഉദ്യോഗസ്ഥരെ സംശയിക്കുന്ന സ്ഥിതി ഇല്ലാതാകുമെന്നതും പ്രത്യേകതയാണ്.

പരിശോധനയിൽ മിക്കവാറും പിടിക്കപ്പെടുന്നത് സാധാരണക്കാരും കൂലിവേലക്കാരും ആണെന്നത് പൊലീസുകാരിൽ ചിലർക്ക് മന:പ്രയാസം സൃഷ്ടിക്കുന്നു. ഇ-ചെലാൻ മെഷീൻ ഉപയോഗിച്ച് നിയമ ലംഘനങ്ങൾ കണ്ടെത്താൻ കഴിയുമെങ്കിലും ഇത് കൊണ്ട് മാത്രം വാഹനാപകടങ്ങൾ കുറയുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അമിത വേഗതതയാണ് മിക്ക അപകടങ്ങൾക്കും കാരണമെന്നാണ് വിലയിരുത്തൽ.

Keywords: News, Kochi, Kerala, State, Police, Inspection, Road, Top-Headlines, Complaint, Pinarayi Vijayan, COVID-19, Police Station, Case, Police inspections on roads are widespread.
< !- START disable copy paste -->

Post a Comment