Follow KVARTHA on Google news Follow Us!
ad

ഇന്‍ഡ്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത; കോവാക്സിന് അംഗീകാരം നല്‍കി ഓസ്ട്രേലിയ

കോവിഡ് 19 പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് ഓസ്ട്രേലിയ അംഗീകാരം News, World, COVID-19, Vaccine, COVID-19, Covaxin, Australia
വിയന്ന: (www.kvartha.com 01.11.2021) കോവിഡ് 19 പ്രതിരോധ വാക്‌സിനായ കോവാക്‌സിന് ഓസ്ട്രേലിയ അംഗീകാരം നല്‍കി. ഇതോടെ കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇനി മുതല്‍ ഓസ്‌ട്രേലിയയില്‍ ക്വാറന്റീന്‍ വേണ്ടിവരില്ല. രാജ്യാന്തര യാത്രാ നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായാണ് ഇന്‍ഡ്യന്‍ നിര്‍മിത കോവിഡ് വാക്‌സിന് അനുമതി നല്‍കിയത്.

ഓസ്ട്രേലിയയില്‍ ഉപരിപഠനം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കും, ജോലിക്കാര്‍ക്കും ഈ നീക്കം ഗുണം ചെയ്യും. ഓസ്‌ട്രേലിയന്‍ സര്‍കാരിന്റെ കീഴിലുള്ള തെറാപ്യൂടിക് ഗൂഡ്‌സ് അഡ്മിനിസ്‌ട്രേഷനാണ് (ടിജിഎ) കൊവാക്‌സിന്‍ അംഗീകരിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. 

News, World, COVID-19, Vaccine, COVID-19, Covaxin, Australia, Australia Recognises Bharat Biotech's Covaxin

ഭാരത് ബയോടെകിന്റെ കോവാക്സിനൊപ്പം, ചൈനയുടെ സിനോഫാം നിര്‍മിച്ച ബിബിഐബിപി-കോര്‍വിക്കും ഓസ്ട്രേലിയ അംഗീകാരം നല്‍കി. ഈ വാക്സിന്‍ സ്വീകരിച്ചവര്‍ ഓസ്ട്രേലിയിലെത്തി കോവിഡ് പരത്തുന്നതിന് കാരണമാകുമെന്നോ, രാജ്യത്ത് എത്തിയതിന് ശേഷം കോവിഡ് ബാധയേല്‍ക്കുമെന്നോ കരുതുന്നില്ലെന്ന് തെറപ്യൂടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷന്‍ അഭിപ്രായപ്പെട്ടു.

നേരത്തെ ഓസ്ട്രേലിയയില്‍ അനുമതി ലഭിച്ച വാക്സിനുകള്‍, ഇന്‍ഡ്യയില്‍ വികസിപ്പിച്ച കൊവിഷീല്‍ഡ്, ചൈനയുടെ സിനോവാക് എന്നീ വാക്സിനുകള്‍ക്കാണ് അംഗീകാരമുണ്ടായിരുന്നത്.

Keywords: News, World, COVID-19, Vaccine, COVID-19, Covaxin, Australia, Australia Recognises Bharat Biotech's Covaxin

Post a Comment