Follow KVARTHA on Google news Follow Us!
ad

96 രാജ്യങ്ങൾ ഇൻഡ്യയുടെ കോവിഡ് വാക്‌സിനേഷൻ സെർടിഫികറ്റുകൾ അംഗീകരിച്ചുവെന്ന് കേന്ദ്ര സർകാർ‌

96 countries have approved India's Covid Vaccination Certificates, says Central Health Minister #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com 10.11.2021) 96 രാജ്യങ്ങൾ ഇൻഡ്യയുമായി കോവിഡ് വാക്‌സിനേഷൻ സെർടിഫികറ്റുകളുടെ പരസ്പര അംഗീകാരത്തിന് സമ്മതിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഇൻഡ്യയുടെ കോവിഡ് വാക്‌സിനേഷൻ സെർടിഫികറ്റ് ഉപയോഗിച്ച് ഇനി ഈ രാജ്യങ്ങളിലെല്ലാം യാത്ര ചെയ്യാമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
       
News, New Delhi, Delhi, Vaccine, Country, Minister, COVID- 19, USA, America, Australia, Spain, France, UK, Germany, Russia, India, World, National, 96 countries have approved India's Covid Vaccination Certificates, says Central Health Minister.

'ലോകാരോഗ്യ സംഘടന കോവിഷീൽഡിനും കോവാക്സിനും അംഗീകാരം നൽകിയിട്ടുണ്ട്​. എട്ട്​ വാക്സിനുകൾക്കാണ്​ ലോകാരോഗ്യ സംഘടന ഇതുവരെ അംഗീകാരം നൽകിയത്​​. ഇതിൽ രണ്ടെണ്ണവും ഇൻഡ്യയിൽ നിന്നുള്ളവയാണ്. വാക്‌സിൻ സെർടിഫികറ്റുകൾ പരസ്പരം അംഗീകരിക്കുന്നതിന് ഇൻഡ്യയുമായി 96 രാജ്യങ്ങൾ ധാരണയിലെത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്ന് ഇൻഡ്യയിലേക്ക് വരുന്നവർക്ക് നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങളിൽ ഇളവുകൾ അനുവദിക്കും.'- ആരോഗ്യ മന്ത്രി പറഞ്ഞു.

കാനഡ, യു എസ്​, ഓസ്​ട്രേലിയ, സ്​പെയിൻ, യു കെ, ഫ്രാൻസ്​, ജർമനി, ബെൽജിയം, റഷ്യ, സ്വിറ്റ്​സർലൻഡ്​ തു‌ടങ്ങി വിവിധ രാജ്യങ്ങൾ ഇൻഡ്യയിൽ നിർമിക്കുന്ന വാക്​സിനുകളെ അംഗീകരിച്ചിട്ടുണ്ട്​. കോവിഷീൽഡ് വാക്‌സിൻ, ലോകാരോഗ്യ സംഘടന അംഗീകരിച്ച മ‌റ്റ് വാക്‌സിനുകൾ എന്നിവ സ്വീകരിച്ചവർക്ക് വിദ്യാഭ്യാസം, ടൂറിസം, ബിസിനസ് ആവശ്യങ്ങൾക്ക് കോവിഡ് വാക്‌സിൻ സെർടിഫികറ്റ് ഉപയോഗിച്ച് ഈ രാജ്യങ്ങളിലേക്ക് യാത്രചെയ്യാനാവും. കോവിന്‍ പോര്‍ടലില്‍ നിന്നും സെർടിഫികറ്റ് ഡൗൺലോഡ് ചെയ്‌ത് യാത്രയ്‌ക്ക് ഉപയോഗിക്കാമെന്നും 96 രാജ്യങ്ങളുടെയും പട്ടിക കോവിന്‍ പോര്‍ടലില്‍ കാണാനാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

രാജ്യത്ത് 109 കോടിയിലധികം ഡോസ്​ കോവിഡ്​ വാക്​സിനുകളാണ്​ ഇതുവരെ വിതരണം ചെയ്തത്​. ​'ഹർ ഗർ ദസ്​തക്'​ എന്ന പേരിലുള്ള മെഗാവാക്​സിനേഷൻ കാമ്പയിനിന്‍റെ ഭാഗമായി ആരോഗ്യപ്രവർത്തകർ ഓരോ വീട്ടിലുമെത്തി വാക്​സിൻ നൽകും. ഇൻഡ്യയിൽ നിന്നും വിവിധ രാജ്യങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്​. വിദേശകാര്യമന്ത്രാലയാവും ആരോഗ്യമന്ത്രാലയവും ഇതിനുള്ള നടപടികളുമായി മുന്നോട്ട്​ പോവുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.


Keywords: News, New Delhi, Delhi, Vaccine, Country, Minister, COVID-
19, USA, America, Australia, Spain, France, UK, Germany, Russia, India, World, National, 96 countries have approved India's Covid Vaccination Certificates, says Central Health Minister.
< !- START disable copy paste -->

Post a Comment