Follow KVARTHA on Google news Follow Us!
ad

സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്‌തെന്ന കേസ്; വ്യോമസേനാ ഫ്‌ളൈറ്റ് ലെഫ്റ്റനന്റിനെ കോര്‍ട് മാര്‍ഷല്‍ നടപടിക്ക് വിധേയനാക്കും

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Molestation,Complaint,Woman,Police,National,
ന്യൂഡെല്‍ഹി: (www.kvartha.com 01.10.2021) സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വ്യോമസേനാ ഫ്‌ളൈറ്റ് ലെഫ്റ്റനന്റിനെ കോര്‍ട് മാര്‍ഷല്‍ നടപടിക്ക് വിധേയനാക്കാന്‍ അനുമതി നല്‍കി കോയമ്പത്തൂര്‍ കോടതി. തമിഴ്‌നാട് പൊലീസും വ്യോമസേനയും തമ്മിലുള്ള തര്‍കത്തിനൊടുവിലാണ് കോടതി ഇതുസംബന്ധിച്ച നിലപാടെടുത്തത്.

കേസില്‍ വ്യോമസേനയുടെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി പൊലീസിനെ സമീപിച്ചത് വിവാദത്തിനിടയാക്കിയിരുന്നു. ഇതോടെ പ്രതി സേനാംഗമായതിനാല്‍ കോര്‍ട് മാര്‍ഷലിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് വ്യോമസേന കോടതിയെ സമീപിക്കുകയായിരുന്നു. പ്രതിയെ ജയിലിലടക്കാന്‍ തമിഴ്‌നാട് പൊലീസിന് അനുമതിയില്ലെന്നും വ്യോമസേന കോടതിയില്‍ വാദിച്ചു.

Woman IAF officer molest: Accused flight lieutenant to face court martial proceedings, New Delhi, News, Molestation, Complaint, Woman, Police, National

ചത്തീസ്ഗഢ് സ്വദേശിയായ പ്രതി തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ വെച്ചാണ് പിടിയിലായത്. കോയമ്പത്തൂരിലെ റെഡ്ഫീല്‍ഡ്‌സിലെ വ്യോമസേന അഡ്മിനിസ്‌ട്രേറ്റീവ് കോളജിലെ തന്റെ മുറിയില്‍ വെച്ചാണ് ആക്രമണം ഉണ്ടായതെന്ന് പരാതിക്കാരി പറയുന്നു. പരിശീലനത്തിനായാണ് ഇവര്‍ കോയമ്പത്തൂര്‍ എയര്‍ഫോഴ്‌സ് കോളജിലേക്കെത്തിയത്.

ഇതിനിടെ ഒരു കായിക മത്സരത്തിനിടെ പരിക്കേറ്റ് മുറിയിലെത്തി മരുന്ന് കഴിച്ച് ഉറങ്ങുകയായിരുന്ന താന്‍ ഉണര്‍ന്നപ്പോഴാണ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി മനസിലായത്. തുടര്‍ന്ന് വ്യോമസേനയ്ക്കും പൊലീസിനും പരാതി നല്‍കുകയായിരുന്നുവെന്ന് വനിത ഉദ്യോഗസ്ഥ നല്‍കിയ പരാതിയില്‍ പറയുന്നു.

ഇതോടെ വ്യോമസേനയിലെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പരാതി പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചെന്നും തന്നെ അപമാനിക്കുന്ന തരത്തിലുള്ള സമീപനം അവരുടെ ഭാഗത്തുനിന്നും ഉണ്ടായെന്നും പറഞ്ഞ യുവതി വ്യോമസേനയുടെ അന്വേഷണം തൃപ്തികരമല്ലാത്തതിനാലാണ് പരാതിയുമായി പൊലീസില്‍ സമീപിച്ചതെന്നും വ്യക്തമാക്കുന്നു.

വ്യോമസേന പരാതി കൈകാര്യം ചെയ്ത രീതിയില്‍ അതൃപ്തിയുണ്ടെന്ന് വനിതാ ഉദ്യോഗസ്ഥ പറഞ്ഞതിനാലാണ് പൊലീസ് നടപടിയുമായി മുന്നോട്ട് പോയതെന്ന് കോയമ്പത്തൂര്‍ പൊലീസ് അവകാശപ്പെട്ടിരുന്നു. നഗരത്തിലെ ഗാന്ധിപുരം പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള വനിതാ പൊലീസ് സംഘമാണ് കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയത്.

Keywords: Woman IAF officer molest: Accused flight lieutenant to face court martial proceedings, New Delhi, News, Molestation, Complaint, Woman, Police, National.

Post a Comment