Follow KVARTHA on Google news Follow Us!
ad

'പേനയെറിഞ്ഞ് മൂന്നാം ക്ലാസുകാരനായ വിദ്യാര്‍ഥിയുടെ കാഴ്ച നഷ്ടമാക്കി'; 16 വര്‍ഷത്തിന് ശേഷം അധ്യാപികയ്ക്ക് കഠിന തടവ്

Teacher sentenced to strict imprisonment for losing student's sight case#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 01.10.2021) മൂന്നാം ക്ലാസുകാരനായ വിദ്യാര്‍ഥിയുടെ കാഴ്ച നഷ്ടപ്പെടുത്തിയെന്ന കേസില്‍ അധ്യാപികയ്ക്ക് കഠിന തടവും മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരവും. മലയന്‍കീഴ് കണ്ടല ഗവണ്‍മെന്റ് സ്‌കൂളിലെ അധ്യാപികയായ ശെരീഫാ ശാജഹാനാണ് പിഴയും ശിക്ഷയും. 

സംഭവം നടന്ന് പതിനാറ് വര്‍ഷത്തിന് ശേഷമാണ് തിരുവനന്തപുരം പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. ജഡ്ജി കെ വി രജനീഷാണ് വിധി പുറപ്പെടുവിച്ചത്. കുട്ടികളെ സ്‌നേഹിക്കേണ്ട അധ്യാപിക ചെയ്തത് വലിയ ക്രൂരതയാണെന്നും. അതിന് തക്കതായ ശിക്ഷ നല്‍കണമെന്നുമാണ് പ്രോസീക്യൂഷന്‍ വാദിച്ചത്. 


News, Kerala, State, Thiruvananthapuram, Student, Health, Court, Punishment, Teacher, Teacher sentenced to strict imprisonment for losing student's sight case


2005 ജനുവരി 18ന് ആയിരുന്നു സംഭവം. ക്ലാസ് എടുക്കുന്നതിനിടെ മറ്റ് കുട്ടികളുമായി സംസാരിച്ചുവെന്ന ആരോപിച്ച് എട്ടുവയസുകാരനായ കുട്ടിക്ക് നേരെ ശെരീഫാ പേന വലിച്ചെറിയുകയായിരുന്നുവെന്നാണ് കേസ്. ഇത് കുട്ടിയുടെ കണ്ണില്‍ തുളച്ച് കയറുകയും കുട്ടിയുടെ കാഴ്ച ശക്തി നഷ്ടമാകുകയും ചെയ്തു. മൂന്ന് ശസ്ത്രക്രിയകള്‍ ചെയ്‌തെങ്കിലും കുട്ടിയുടെ കാഴ്ച ശക്തി തിരിച്ചുലഭിച്ചില്ല. സംഭവത്തിന് പിന്നാലെ അധ്യാപികയെ ആറുമാസം സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ പിന്നീട് വീണ്ടും അതേ സ്‌കൂളില്‍ തന്നെ ഇവര്‍ക്ക് നിയമനം ലഭിച്ചു. 

ഈ കുറ്റകൃത്യം സമൂഹത്തിന് അംഗീകരിക്കാന്‍ സാധിക്കുന്ന ഒന്നല്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പ്രോസീക്യൂഷന് വേണ്ടി കാട്ടിയിക്കോണം ജെ കെ അജിത്ത് പ്രസാദ് ഹാജരായി.

Keywords: News, Kerala, State, Thiruvananthapuram, Student, Health, Court, Punishment, Teacher, Teacher sentenced to strict imprisonment for losing student's sight case

Post a Comment