Follow KVARTHA on Google news Follow Us!
ad

ഫൈസർ ബയോൻടെക് വാക്സിൻ ബൂസ്റ്റർ ഡോസ് 95 ശതമാനം ഫലപ്രദമെന്ന് യു എ ഇയുടെ ശാസ്ത്രീയപഠന റിപോർട്

Studies show that Pfizer BioNtech vaccine booster dose is 95 percent effective #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
/ ഖാസിം ഉടുമ്പുന്തല


ദുബൈ: (www.kvartha.com 26.10.2021) ഫൈസർ ബയോൻടെക് വാക്സിൻ ബൂസ്റ്റർ ഡോസ് 95 ശതമാനം ഫലപ്രദമാണെന്ന് പഠനം തെളിയിക്കുന്നു. ക്ലിനികൽ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ യു എ ഇ നടത്തിയ ശാസ്ത്രീയപഠന റിപോർട് പ്രകാരമാണിത്. ആദ്യ രണ്ടുഡോസ് വാക്സിനെടുത്ത 10,000 പേരെ ഉൾപെടുത്തിക്കൊണ്ടാണ് ഫൈസർ ബൂസ്റ്റർ ഡോസ് ക്ലിനികൽ പരീക്ഷണം നടന്നത്. ബൂസ്റ്റർ ഡോസെടുത്ത ഗ്രൂപിൽ അഞ്ചുപേർക്കും അല്ലാത്തവരുടെ ഗ്രൂപിൽ 109 പേർക്കുമാണ് നിശ്ചിത കാലയളവിനുള്ളിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇത് ബൂസ്റ്റർ ഡോസിന്റെ കാര്യക്ഷമത വ്യക്തമാക്കുന്നു.
     
Vaccine, COVID-19, News, Dubai, Top-Headlines, UAE, Report, Studies show that Pfizer BioNtech vaccine booster dose is 95 percent effective.

അടുത്ത ഏതാനും വർഷങ്ങളിൽ രോഗപ്രതിരോധശേഷി ഉയർത്തുകയെന്ന ലക്ഷ്യത്തോടെ പ്രായമുള്ളവർക്ക് പ്രധാനമായും ബൂസ്റ്റർ ഡോസ് നിർബന്ധമായും ലഭ്യമാക്കണമെന്ന് ലൻഡൻ യൂനിവേഴ്സിറ്റി കോളജ് പ്രൊഫസർ ഡേവിഡ് ടൈലർ പറഞ്ഞു. വർഷത്തിൽ രണ്ടോ ഒന്നോ എന്നതോതിലാകും വാക്സിനേഷൻ. 50 മുതൽ 60 വയസുവരെ പ്രായമുള്ളവരിൽ ബൂസ്റ്റർ ഡോസ് നിർണായകമെന്ന് പഠനങ്ങൾ വ്യക്തമാകുന്നു.

കോവിഡ് വകഭേദങ്ങളിൽനിന്നും പൂർണസംരക്ഷണമുറപ്പ് വരുത്താൻ ബൂസ്റ്റർ ഡോസുകൾക്ക് കഴിയുമെന്ന് ഫൈസർ ബയോ എൻടെക് സ്ഥാപകനും ചീഫ് എക്സിക്യുടീവുമായ ഉഗർ സാഹിൻ പറഞ്ഞു. പ്രായം, ലിംഗം, രോഗാവസ്ഥകൾ, രാജ്യം എന്നിവയൊന്നും ബൂസ്റ്റർ ഡോസുകൾക്ക് വിഘാതമല്ല. രോഗവ്യാപനശേഷി കൂടുതലുള്ള 80-ന് മുകളിൽ പ്രായമുള്ളവരുടെ വിഭാഗങ്ങളിൽ ബൂസ്റ്റർഡോസ് ഏറ്റവുമാദ്യം ലഭ്യമാക്കും. യു എ ഇക്ക് പുറമെ യു കെയടക്കമുള്ള രാജ്യങ്ങൾ 50-ന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർഡോസ് ലഭ്യമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.



Keywords: Vaccine, COVID-19, News, Dubai, Top-Headlines, UAE, Report, Studies show that Pfizer BioNtech vaccine booster dose is 95 percent effective.
< !- START disable copy paste -->

Post a Comment