Follow KVARTHA on Google news Follow Us!
ad

പൊറ്റമ്മല്‍ കെട്ടിട അപകടം; ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു, ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി

Pottammal building collapse mishap incident; One more worker dies#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കോഴിക്കോട്: (www.kvartha.com 01.10.2021) കോഴിക്കോട് പൊറ്റമ്മല്‍ കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു തൊഴിലാളി കൂടി മരിച്ചു. കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തമിഴ്‌നാട് വില്ലുപുരം സ്വദേശി ഗണേഷ് ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. 

സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിനായി തിരുപ്പൂര്‍ ആസ്ഥാനമായ നിര്‍മാണ കമ്പനിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. സെപ്റ്റംബര്‍ 26ന് നടന്ന അപകടത്തില്‍ രണ്ട് പേര്‍ അന്ന് തന്നെ മരിച്ചിരുന്നു. തമിഴ്‌നാട് സ്വദേശികളായ കാര്‍ത്തിക്, സലീം എന്നിവരാണ് അപകട ദിവസം തന്നെ മരിച്ചത്. പരിക്കേറ്റ തങ്കരാജ് (32), ജീവാനന്ദം (22) എന്നിവര്‍ ഇപ്പോഴും ചികിത്സയിലാണ്. 

കോഴിക്കോട് തൊണ്ടയാട് ബൈപാസിന് സമീപം നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് വീണാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ക്രെയിനുപയോഗിച്ച് സ്ഥാപിച്ച കോണ്‍ക്രീറ്റ് ബീം രണ്ടാം നിലയിലെ സ്ലാബിന് മുകളിലേക്ക് വീഴുകയായിരുന്നു. താഴെ ജോലി ചെയ്യുകയായിരുന്ന അഞ്ച് തൊഴിലാളികള്‍ തകര്‍ന്ന സ്ലാബിനുള്ളില്‍പ്പെട്ടാണ് പരിക്ക് പറ്റിയത്.

News, Kerala, State, Kozhikode, Accidental Death, Accident, Building Collapse, Treatment, Death, Pottammal building collapse mishap incident; One more worker dies


അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കെട്ടിട ഉടമയെയും, നിര്‍മാണ കമ്പനി അധികൃതരെയും പ്രതി ചേര്‍ത്ത് 304 എ, 308 വകുപ്പുകള്‍ ചുമത്തി പൊലീസ് എഫ് ഐ ആര്‍ ഇട്ടിട്ടുണ്ട്. നിലവില്‍ അഞ്ച് പേരെ പ്രതി ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. 

സംഭവത്തില്‍ തൊഴില്‍ വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചിരുന്നോ എന്ന് പ്രത്യേകം അന്വേഷിക്കാനും തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Keywords: News, Kerala, State, Kozhikode, Accidental Death, Accident, Building Collapse, Treatment, Death, Pottammal building collapse mishap incident; One more worker dies

Post a Comment