Follow KVARTHA on Google news Follow Us!
ad

'ബയോ ബബിളില്‍ സ്ഥിരമായി കഴിയാന്‍ ബുദ്ധിമുട്ടുണ്ട്'; ഐപിഎലില്‍നിന്ന് പിന്‍വാങ്ങി ക്രിസ് ഗെയ്ല്‍

Chris Gayle withdraws from IPL due to bubble fatigue#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ദുബൈ: (www.kvartha.com 01.10.2021) ഐ പി എലിലെ ബാക്കിയുള്ള മത്സരങ്ങളില്‍ പഞ്ചാബ് കിംഗ്‌സിന്റെ വെടിക്കെട്ട് താരം ക്രിസ് ഗെയ്ല്‍ കളിക്കില്ല. ക്രിസ് ഗെയ്ല്‍ ഐ പി എല്‍ വിട്ടു. കോവിഡ് സുരക്ഷയുടെ ഭാഗമായുള്ള ബയോ ബബിളില്‍ സ്ഥിരമായി കഴിയുന്നതിലെ ബുദ്ധിമുട്ടാണ് താരം പിന്‍വാങ്ങാന്‍ കാരണമെന്ന് ടീം അധികൃതര്‍ അറിയിച്ചു. എന്നാല്‍ നടക്കാനിരിക്കുന്ന ടി20 ലോകകപില്‍ വെസ്റ്റ് ഇന്‍ഡീസ് കുപ്പായത്തില്‍ കളിക്കും എന്ന് ഗെയ്ല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 

കരീബിയന്‍ പ്രീമിയര്‍ ലീഗിന് (സി പി എല്‍) ശേഷമാണ് ഗെയ്ല്‍ ദുബൈയിലേക്ക് എത്തുന്നത്. സി പി എലിനിടയിലും ബയോ ബബിള്‍ ഉണ്ടായിരുന്നു. മാസങ്ങളായി ബയോ ബബിളില്‍ തുടരുന്നത് ക്ഷീണിപ്പിച്ചെന്നും മാനസികമായി ഊര്‍ജം നേടേണ്ടതുണ്ടെന്നും ഗെയ്ല്‍ വ്യക്തമാക്കി. ടി20 ലോകകപില്‍ വെസ്റ്റ് ഇന്‍ഡീസിനെ സഹായിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും അതിന് മുമ്പ് ഇടവേള എടുക്കുകയാണെന്നും ഗെയ്ല്‍ പറഞ്ഞു.

'അവധി നല്‍കിയതിന് പഞ്ചാബ് കിങ്‌സിന് നന്ദി. എന്റെ മനസ്സും പ്രാര്‍ഥനയും എപ്പോഴും ടീമിനൊപ്പമുണ്ട്. വരാനിരിക്കുന്ന മത്സരങ്ങള്‍ക്ക് എല്ലാ ആശംസകളും' -ഗെയ്ല്‍ കൂട്ടിച്ചേര്‍ത്തു.

ടീം അദ്ദേഹത്തിന്റെ തീരുമാനത്തെ മാനിക്കുന്നുവെന്ന് മുഖ്യപരിശീലകന്‍ അനില്‍ കുംബ്ലെ പറഞ്ഞു. 'ഞാന്‍ ഗെയ്‌ലിനെതിരെ കളിച്ചിട്ടുണ്ട്, പഞ്ചാബ് കിംഗ്സില്‍ അദ്ദേഹത്തെ പരിശീലിപ്പിച്ചിട്ടുമുണ്ട്. വര്‍ഷങ്ങളായി ഞാന്‍ അദ്ദേഹത്തെ അറിയുന്നു. അദ്ദേഹം എല്ലായ്‌പ്പോഴും തികഞ്ഞ പ്രഫഷണലാണ്. ഒരു ടീം എന്ന നിലയില്‍ ഞങ്ങള്‍ അദ്ദേഹത്തിന്റെ തീരുമാനത്തെയും ടി20 ലോകകപിനായി സ്വയം തയാറാകാനുള്ള ആഗ്രഹത്തെയും ബഹുമാനിക്കുന്നു' -കുംബ്ലെ പറഞ്ഞു.

News, World, International, Gulf, Sports, Dubai, Cricket, IPL, Player, Chris Gayle withdraws from IPL due to bubble fatigue


ടി20 ലോകകപിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ ചേരുന്നതിന് മുമ്പ് ഗെയ്ല്‍ ദുബൈയില്‍ തുടരാനാണ് സാധ്യത. മുംബൈ ഇന്‍ഡ്യന്‍സിനെതിരായ അവസാന മത്സരത്തില്‍ ഒരു റണ്‍സ് മാത്രമാണ് 42കാരനായ ക്രിസ് നേടിയത്. 10 മത്സരങ്ങള്‍ കളിച്ച താരം 21.44 ശരാശരിയില്‍ 193 റണ്‍സ് മാത്രമേ നേടിയുള്ളൂ. ഒരു അര്‍ധ സെഞ്ചുറി പോലുമില്ല. 46 ആണ് ഉയര്‍ന്ന സ്‌കോര്‍. വെടിക്കെട്ട് ബാറ്റിംഗ് പേരുകേട്ട താരത്തിന് ഇക്കുറി 125.32 സ്ട്രൈക് റേറ്റ് മാത്രമേയുള്ളൂ എന്നതും ശ്രദ്ധേയം. ഗെയ്ല്‍ മോശം ഫോമിന് ഏറെ വിമര്‍ശനം നേരിട്ടിരുന്നു. 

എന്നാല്‍ ഐ പി എല്‍ കരിയറില്‍ മികച്ച റെകോര്‍ഡാണ് ഗെയ്ലിനുള്ളത്. വിവിധ ടീമുകള്‍ക്കായി 142 മത്സരങ്ങള്‍ കളിച്ച താരം 39.72 ശരാശരിയിലും 148.96 സ്ട്രൈക് റേറ്റിലും 4965 റണ്‍സ് നേടി. ആറ് സെഞ്ചുറികള്‍ നേടിയപ്പോള്‍ പുറത്താകാതെ 175 റണ്‍സടിച്ചതാണ് ഉയര്‍ന്ന സ്‌കോര്‍. 31 അര്‍ധ സെഞ്ചുറികളും ഗെയ്ല്‍ ന് ഉണ്ട്.
Keywords: News, World, International, Gulf, Sports, Dubai, Cricket, IPL, Player, Chris Gayle withdraws from IPL due to bubble fatigue

Post a Comment