Follow KVARTHA on Google news Follow Us!
ad

ചൈനയിൽ കോവിഡ് പടരുന്നു; 40 ലക്ഷം ജനങ്ങൾ അധിവസിക്കുന്ന നഗരത്തിൽ ലോക് ഡൗൺ; കർശന നിർദേശങ്ങൾ; വീഴ്ചകളിൽ പ്രാദേശിക പാർടി സെക്രടറിയെ നീക്കി

China placed a city of fourty lakhs population under lockdown #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ബീജിംഗ്: (www.kvartha.com 25.10.2021) കോവിഡ് വീണ്ടും വ്യാപിച്ച സാഹചര്യത്തിൽ ചൈന 40 ലക്ഷം ജനസംഖ്യയുള്ള നഗരത്തിൽ ലോക് ഡൗൺ ഏർപെടുത്തി. വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഗാൻസുവിന്റെ തലസ്ഥാനമായ ലാൻ‌ഷൗവിലാണ് ചൊവ്വാഴ്ച ലോക് ഡൗൺ പ്രഖ്യാപിച്ചത്. അടിയന്തര സാഹചര്യങ്ങളിലല്ലാതെ വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.
       
News, China, International, Country, COVID-19, Lockdown, Case, Report, Hospital, World, Population, China placed a city of fourty lakhs population under lockdown.

ലാൻ‌ഷൗവിൽ ആറെണ്ണം ഉൾപെടെ 29 കേസുകളാണ് പുതിയതായി ചൈനയിൽ റിപോർട് ചെയ്തത്. നിലവിൽ 603 പേരാണ് ചികിത്സയിലുള്ളത്. 2019 അവസാനത്തോടെ രാജ്യത്ത് കോവിഡ് വൈറസ് ആദ്യമായി സ്ഥിരീകരിച്ചതിന് ശേഷം കർശനമായ അതിർത്തി നിയന്ത്രണങ്ങൾ ഏർപെടുത്തി ചൈന കേസുകളുടെ എണ്ണം കുറച്ചു കൊണ്ട് വന്നിരുന്നു. എന്നാൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ വീണ്ടും കോവിഡ് കേസുകൾ വർധിക്കുകയായിരുന്നു.

ചൈനയിലെ പുതിയ രോഗബാധ ഡെൽറ്റ വേരിയന്റുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് വിവരം. ഒരു കൂട്ടം ആഭ്യന്തര വിനോദസഞ്ചാരികളിൽ നിന്നാണ് പുതുതായി കോവിഡ് പടർന്നതെന്നാണ് കരുതുന്നത്. വരും ദിവസങ്ങളിൽ പരിശോധന വർധിപ്പിക്കുന്നതിനാൽ രോഗബാധിതരുടെ എണ്ണം ഉയർന്നുവരുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

ചൊവ്വാഴ്ച മൂന്ന് പുതിയ കേസുകൾ റിപോർട് ചെയ്ത ബീജിംഗിൽ, ടൂറിസ്റ്റ് സ്ഥലങ്ങളിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ആവശ്യമില്ലെങ്കിൽ നഗരം വിടരുതെന്നും താമസക്കാരോട് നിർദേശിച്ചു. തലസ്ഥാനത്തെ നിരവധി ഭവന സമുച്ചയങ്ങളും ലോക് ഡൗണിലാണ്. 30,000 ആളുകളെ പ്രതീക്ഷിച്ചിരുന്ന ഒരു മാരത്തൺ ഞായറാഴ്ച അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചിരുന്നു.

ലോകത്തെ മറ്റിടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ രാജ്യത്തെ കേസുകളുടെ എണ്ണം വളരെ കുറവാണെങ്കിലും, 'പൂജ്യം കേസ്' പദ്ധതിയാണ് ചൈന പിന്തുടരുന്നത്. ശീതകാല ഒളിമ്പിക്‌സിന് 100 ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത് എന്നതിനാൽ കർശനമായ നടപടികളാണ് ചൈന കൈക്കൊള്ളുന്നത്. അതിനിടെ കോവിഡ് പ്രതിരോധത്തിൽ വീഴ്ച വരുത്തിയെന്നതിന് വടക്കന്‍ ചൈനയിലെ ഇന്നര്‍ മംഗോളിയയിലെ ഏജിൻ ബാനറിലെ പാർടി സെക്രടറിയെ സ്ഥാനത്തുനിന്ന് നീക്കിയതായി ചൊവ്വാഴ്ച ഔദ്യോഗിക വാർത്താ ഏജൻസി റിപോർട് ചെയ്തു.


Keywords: News, China, International, Country, COVID-19, Lockdown, Case, Report, Hospital, World, Population, China placed a city of fourty lakhs population under lockdown.
< !- START disable copy paste -->

Post a Comment