Follow KVARTHA on Google news Follow Us!
ad

'6 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തറയിലെറിഞ്ഞു കൊലപ്പെടുത്തി'; പിതാവിനെതിരെ കേസ്

ആറു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തറയിലെറിഞ്ഞു കൊലപ്പെടുത്തിയെന്ന പരാതിയില്‍ Jaipur, News, National, Case, Father, Mother, Baby, Police, Crime
ജയ്പുര്‍: (www.kvartha.com 01.10.2021) ആറു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തറയിലെറിഞ്ഞു കൊലപ്പെടുത്തിയെന്ന പരാതിയില്‍ പിതാവിനെതിരെ പൊലീസ് കേസെടുത്തു. രാജസ്ഥാനിലെ ബാരന്‍ ജില്ലയിലാണ് സംഭവം. മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കിനിടെ പിതാവ് പവന്‍ സഹരിയ്യ കുഞ്ഞിനെ തറയിലെറിയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. 

സംഭവത്തെ തുടര്‍ന്ന് പിതാവിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മനപ്പൂര്‍വം കുഞ്ഞിനെ നിലത്തെറിയുകയായിരുന്നു എന്ന് കണ്ടെത്തിയത്. കുടുംബവഴക്കിനെ തുടര്‍ന്ന് ഈ ആഴ്ചയുടെ ആദ്യത്തില്‍ കുഞ്ഞുങ്ങള്‍ക്കൊപ്പം മാതാവ് അവരുടെ വീട്ടിലേക്ക് പോയിരുന്നു. ചൊവ്വാഴ്ചയാണ് ഇവര്‍ ഭര്‍ത്താവിന്റെ വീട്ടില്‍ മടങ്ങിയെത്തിയത്. 

Jaipur, News, National, Case, Father, Mother, Baby, Police, Crime, 6-Month-Old Girl Dies; Case against man

രാത്രിയോടെ ഇരുവരും തമ്മില്‍ വീണ്ടും വഴക്കുണ്ടാക്കുകയും ഇതിനിടെ മാതാവിന്റെ കയ്യിലിരുന്ന കുഞ്ഞിനെ സഹരിയ്യ പിടിച്ചുവാങ്ങി നിലത്തെറിയുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം.

Keywords: Jaipur, News, National, Case, Father, Mother, Baby, Police, Crime, 6-Month-Old Girl Dies; Case against man

Post a Comment