Follow KVARTHA on Google news Follow Us!
ad

'8 ലക്ഷം രൂപയുടെ മയക്കുമരുന്ന് കൈവശംവച്ചു'; മലയാളമടക്കം നിരവധി ഇന്‍ഡ്യന്‍ ചിത്രങ്ങളില്‍ അഭിനയിച്ച നൈജീരിയന്‍ നടന്‍ അറസ്റ്റില്‍

Nigerian actor arrested for selling drugs#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ബെംഗ്‌ളൂറു: (www.kvartha.com 30.09.2021) വന്‍ മയക്കുമരുന്ന് ശേഖരവുമായി മലയാളമടക്കം നിരവധി ഇന്‍ഡ്യന്‍ ചിത്രങ്ങളില്‍ അഭിനയിച്ച നൈജീരിയന്‍ നടന്‍ പിടിയിലായതായി പൊലീസ്. ചെക്വുമെന്‍ മാല്‍വി(45)നെയാണ് കെ ജി ഹള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ബെംഗ്‌ളൂറില്‍വച്ചാണ് അറസ്റ്റിലായത്. 

ഇയാളില്‍നിന്ന് 15ഗ്രാം എം ഡി എം എ, 250 മിലി ഹാഷിഷ് ഓയില്‍, 2500 രൂപയും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു. എട്ടുലക്ഷം രൂപയുടെ മയക്കുമരുന്നാണ് ഇയാളില്‍നിന്ന് കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു.   

പെട്ടെന്ന് പണമുണ്ടാക്കാനാണ് മയക്കുമരുന്ന് വ്യാപരത്തില്‍ കണ്ണിയായതെന്ന് മാല്‍വിന്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത ഇയാളെ വിശദവിവരങ്ങള്‍ക്കായി കൂടുതല്‍ ചോദ്യം ചെയ്തുവരുന്നു.

News, National, India, Bangalore, Crime, Entertainment, Actor, Drugs, Police, Arrested, Nigerian actor arrested for selling drugs


മെഡികല്‍ വിസയില്‍ ഇന്‍ഡ്യയിലെത്തിയ മാല്‍വിന്‍ പിന്നീട് മുംബൈയിലെ ന്യൂയോര്‍ക് ഫിലിം സിറ്റിയില്‍ പഠനതിന് ചേരുകയും അഭിനയം പഠിക്കുകയുമായിരുന്നു. നൈജീരിയയിലെ അംബുജയിലെ അതേ അകാദമിയില്‍നിന്ന് ആറുമാസത്തെ കോഴ്‌സ് മാല്‍വിന്‍ ചെയ്തിരുന്നു. മുംബൈയിലെ പഠനത്തിന് ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്നു ഇയാള്‍. 

20ഓളം തമിഴ്, മലയാളം, കന്നഡ ചിത്രങ്ങളില്‍ മാല്‍വിന്‍ വേഷമിട്ടു. വിശ്വരൂപം, സിങ്കം, അന്ന ബോണ്ട്, ദില്‍വാലെ, പരമാത്മ തുടങ്ങിയ ചിത്രങ്ങളില്‍ മാല്‍വിന്‍ അഭിനയിച്ചിട്ടുണ്ട്.   

Keywords: News, National, India, Bangalore, Crime, Entertainment, Actor, Drugs, Police, Arrested, Nigerian actor arrested for selling drugs

Post a Comment