Follow KVARTHA on Google news Follow Us!
ad

വൈദ്യുത തൂണുകളിൽ ഇതുപോലൊരു സാധനം ഇനി കണ്ടേക്കാം; ചാർജിങ് പോയിന്റുകളുമായി കെ എസ് ഇ ബി എത്തുന്നു

KSEB arrives with charging points at electricity posts #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോഴിക്കോട്: (www.kvartha.com 30.09.2021) വൈദ്യുത തൂണുകളിൽ ഇതുപോലൊരു സാധനം ഇനി കണ്ടേക്കാം. ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ൾ സ​ജീ​വ​മാ​കുന്ന സാഹചര്യത്തിൽ വൈദ്യുത തൂണുകളിൽ ചാർജിങ് പോയിന്റുകളുമായി എത്തുകയാണ് കെ എസ് ഇ ബി. ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് വഴിയിൽ ചാർജ് ചെയ്യാൻ കഴിയില്ലെന്ന ആശങ്കയുണ്ടായിരുന്നു. അതിനാണ് കെ എസ് ഇ ബി പരിഹാരം കാണുന്നത്.
  
Kerala, Kozhikode, News, KSEB, Electricity, Vehicles, Mobile, Application, KSEB arrives with charging points at electricity posts.

ഓടോറിക്ഷകള്‍, ഇരുചക്രവാഹനങ്ങൾ തുടങ്ങിയവ ചാർജ് ചെയ്യുന്നതിനുള്ള വിപുലമായ ശൃംഖല സംസ്ഥാനത്താകമാനം സ്ഥാപിക്കുന്നതിനാണ് കെ എസ് ഇ ബി തുടക്കം കുറിച്ചിരിക്കുന്നത്. അടുത്ത മാസത്തിൽ പദ്ധതി പൂ​​ർ​​ത്തി​​യാ​​ക്കാ​​നാ​​ണ് ലക്ഷ്യമിടുന്നത്.

മൊബൈൽ ആപുമായി ബന്ധിപ്പിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുക. പ്രീ പെയ്ഡായി പണമടച്ച് ചാര്‍ജ് ചെയ്യുന്ന പദ്ധതിയാണ് ഒരുങ്ങുന്നത്. തൂണിൽ ഒരു ചാർജിങ് പോയിൻറ് സ്ഥാപിക്കും. ആപിൽ പണമൊടുക്കിയാൽ അതനുസരിച്ച് ചാർജ് ചെയ്യാം.

ഇ-ഓടോറിക്ഷ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള കോഴിക്കോട്‌ സിറ്റിയിലാണ്‌ ആദ്യം പദ്ധതി നടപ്പിലാക്കുക. ഇവിടെ 10 വൈദ്യുത തൂണുകളിൽ ആണ് ആദ്യം ചാർജിങ് പോയിൻറ് ഏർപെടുത്തുന്നത്. ഇതിന്റെ പ്രവര്‍ത്തനം വിലയിരുത്തിയതിനു ശേഷം സംസ്ഥാനത്തു വ്യാപിപ്പിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌.

Keywords: Kerala, Kozhikode, News, KSEB, Electricity, Vehicles, Mobile, Application, KSEB arrives with charging points at electricity posts.
< !- START disable copy paste -->

Post a Comment