Follow KVARTHA on Google news Follow Us!
ad

കൊച്ചി മെട്രോ റെയില്‍ എംഡി ലോക്‌നാഥ് ബെഹ്‌റ അവധിയില്‍

Kochi Metro Rail MD Lokanath Behera went on leave#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com 30.09.2021) മുന്‍ പൊലീസ് മേധാവിയും കൊച്ചി മെട്രോ റെയില്‍ എംഡിയുമായ ലോക്‌നാഥ് ബെഹ്‌റ അവധിയില്‍ പ്രവേശിച്ചു. പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ അറസ്റ്റിന് ശേഷം ബെഹ്‌റ മൂന്ന് ദിവസമായി ഓഫീസില്‍ വരുന്നില്ലെന്നും അവധിയിലാണെന്നുമാണ് അദ്ദേഹത്തിന്റെ ഓഫീസ് നല്‍കുന്ന വിവരം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇദ്ദേഹം അവസാനമായി ഓഫിസിലെത്തിയത്.

വിവാദത്തെ തുടര്‍ന്ന് കേസന്വേഷണം പൂര്‍ത്തിയാകുന്നത് വരെയെങ്കിലും ബെഹ്‌റയെ മാറ്റിനിര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയിലാണ് അദ്ദേഹം അവധിയിലാണെന്ന വിവരം പുറത്തുവരുന്നത്. ലോക്‌നാഥ് ബെഹ്‌റക്ക് മോന്‍സണ്‍ മാവുങ്കലുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രകളും വാര്‍ത്തകളും പുറത്തുവന്നിരുന്നു. പുരാവസ്തു വില്‍പനക്കാരനെന്ന് അവകാശപ്പെട്ടു തട്ടിപ്പു നടത്തിയ മോന്‍സന്‍ മാവുങ്കലിന്റെ മ്യൂസിയത്തില്‍ ബെഹ്‌റ സന്ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. 

File Photo
News, Kerala, State, Kochi, Fraud, Case, Behra, Kochi Metro Rail MD Lokanath Behera went on leave


എന്നാല്‍, ഇതിനോട് പ്രതികരിക്കാന്‍ മാധ്യമങ്ങള്‍ നിരവധി തവണ ബന്ധപ്പെട്ടെങ്കിലും ബെഹ്‌റ തയാറായിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊലീസ് ഫയലുകളിലുണ്ട്. എല്ലാം പൊലീസിനോട് വിശദീകരിച്ചതാണെന്ന വിവരം മാത്രമാണ് ലഭിച്ചത്.

ബെഹ്‌റയും എ ഡി ജി പി മനോജ് എബ്രഹാമും മോണ്‍സന്റെ വീട്ടില്‍ ഇരിക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. മോന്‍സണിന്റെ വീടുകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത് അന്നത്തെ ഡി ജി പി ബെഹ്റ ആണെന്നായിരുന്നു റിപോര്‍ട്. 

ഇതിന് പിന്നാലെയാണ് പൊലീസിന്റെ 'ബീറ്റ് ബുക്' മോണ്‍സന്റെ വീടിന് മുന്നില്‍ സ്ഥാപിച്ചത് ബെഹ്‌റയുടെ നിര്‍ദേശപ്രകാരമായിരുന്നെന്ന വിവരവും പുറത്തുവന്നത്. സാധാരണയായി ധനകാര്യ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, പ്രധാന കവലകള്‍ എന്നിവിടങ്ങളിലാണ് സുരക്ഷയ്ക്കായി ബീറ്റ് ബുക് വെക്കാറുള്ളത്. വ്യക്തികളുടെ വീടുകള്‍ക്കുമുന്നില്‍ വെക്കാറില്ല. വിവാദമായതോടെ പൊലീസ് ഇതെടുത്ത് മാറ്റുകയും ചെയ്തിരുന്നു.

Keywords: News, Kerala, State, Kochi, Fraud, Case, Behra, Kochi Metro Rail MD Lokanath Behera went on leave

Post a Comment