Follow KVARTHA on Google news Follow Us!
ad

മലയാളി ബൈക് റേസറുടെ മരണം; കൊലപാതകമെന്ന് തെളിഞ്ഞതായി പൊലീസ്, 'ഭാര്യയ്ക്കും 5 സുഹൃത്തുകൾക്ക് പങ്ക്'

Kerala biker's death in Jaisalmer: Cops arrest two men from Bengaluru after 3 years, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ജയ്സാൽമീർ: (www.kvartha.com 30.09.2021) മലയാളി ബൈക് റേസർ അസ്ബാക് മോന്റെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തു.

കണ്ണൂര്‍ സ്വദേശിയായ അസ്ബാക് മോന്‍ (34) മൂന്ന് വര്‍ഷങ്ങള്‍ക്ക് മുൻപാണ് മരിച്ചത്. ജയ്സാല്‍മീറില്‍ വച്ച് നടന്ന ഇൻഡ്യ ബജാ മോടോര്‍ സ്പോര്‍ട്സ് റാലിയുടെ പരിശീലനത്തിനിടെ 2018 ഓഗസ്റ്റ് 16നായിരുന്നു അസ്ബാക് മോന്‍റെ മരണം. പരിശീലനത്തിനിടെ മരുഭൂമിയിലെ ട്രാകില്‍ വഴിതെറ്റി നിര്‍ജലീകരണം മൂലം മരിച്ചുവെന്നായിരുന്നു പ്രാഥമിക നിഗമനം.

എന്നാല്‍ ഇദ്ദേഹത്തിന്റെ അമ്മയുടെയും സഹോദരന്‍റേയും നിരന്തരമായ പരാതിയിലാണ് പൊലീസ് പുനരന്വേഷണം നടത്തിയത്. അസ്ബാകിന്റെ സ്വാഭാവികമരണമല്ലെന്നും കൊലപാതകമാണെന്നുമായിരുന്നു ഇവരുടെ ആരോപണം.

ഈ പരാതിയില്‍ നടന്ന വിശദമായ അന്വേഷണത്തിലാണ് മരണത്തിൽ സുഹൃത്തുക്കളുടെയും ഭാര്യയുടെയും ബന്ധം പുറത്തുവന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

News, Death, Bangalore, Police, Case, Top-Headlines, Arrested, Arrest, Bike, Jaisalmer,

സംഭവമിങ്ങനെ:

2018 ഓഗസ്റ്റ് 15 ന് പരിശീലനം നടക്കുന്ന ഇടം അസ്ബാക് ഭാര്യയായ സുമേര പര്‍വേസിനും, സഞ്ജയ്, വിശ്വാസ്, നീരജ്, സബിക്, സന്തോഷ് എന്നീ സുഹൃത്തുക്കള്‍ക്കുമൊപ്പം സന്ദര്‍ശിച്ചിരുന്നു. ഇവിടെ പരിശീലനം നടത്തിയ അസ്ബാക് ഒഴികെ മറ്റെല്ലാവരും തിരികെ വേദിയിലേക്ക് എത്തിയിരുന്നു.

അടുത്ത ദിവസമാണ് അസ്ബാകിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണിന് നെറ്റ് വര്‍ക് പോലുമില്ലാത്ത പ്രദേശത്താണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ടെത്തില്‍ അസ്ബാകിന്‍റെ ശരീരത്തിന് പുറകില്‍ പരിക്ക് കണ്ടെത്തിയിരുന്നു. എന്നാല്‍ സുമേര അസ്ബാകിന്‍റെ മരണം സംബന്ധിച്ച് മറ്റ് സംശയങ്ങളൊന്നും ഇല്ലെന്ന നിലപാടില്‍ ഉറച്ച് നിന്നതോടെയാണ് കേസ് അവസാനിപ്പിച്ചതെന്നും അന്വേഷണ സംഘം പറഞ്ഞു.

എന്നാൽ പുനരന്വേഷണത്തിലാണ് വളരെ ആസൂത്രിതമായി നടന്ന കൊലപാതകമാണ് അസ്ബാകിന്‍റേതെന്ന് കണ്ടെത്തിയതെന്നും സംഘം കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ ഭാര്യ സുമേരയ്ക്കും അഞ്ച് സുഹൃത്തുക്കള്‍ക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്. അസ്ബാകിന്‍റെ മരണത്തില്‍ ഭാര്യയേും സഞ്ജയിയേയും തുടക്കം മുതല്‍ സംശയിച്ചിരുന്നതായി ജയ്സാല്‍മീര്‍ എസ് പി അജയ് സിംഗ് വിശദമാക്കി.

ഭാര്യയുമായി അസ്ബാകിന് സ്വര ചേര്‍ചയില്ലായിരുന്നു. ബെംഗളൂരുവിലേക്ക് താമസം മാറുന്നതിന് മുന്‍പ് ഇവര്‍ ദുബൈയിലായിരുന്നു താമസിച്ചിരുന്നത്. കൊലപാതകം നടന്ന ദിവസം അസ്ബാകിന് അടുത്ത് എത്തി മൊബൈല്‍ ഫോണും മറ്റ് സാധനങ്ങളും നീക്കിയത് സഞ്ജയ് ആണെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നും പൊലീസ് കൂട്ടിച്ചേർത്തു.

കേരളത്തിലും ബെംഗളൂരുവിലും നടത്തിയ തിരച്ചിലിനൊടുവിലാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സഞ്ജയ്, വിശ്വാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മറ്റുള്ളവര്‍ ഒളിവിലാണ്.

Keywords: News, Death, Bangalore, Police, Case, Top-Headlines, Arrested, Arrest, Bike, Jaisalmer, Kerala biker's death in Jaisalmer: Cops arrest two men from Bengaluru after 3 years.

< !- START disable copy paste -->


Post a Comment