Follow KVARTHA on Google news Follow Us!
ad

എന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ഥിച്ച ലോകത്തിന്റെ എല്ലാ ഇടങ്ങളില്‍ ഉള്ളവര്‍ക്കും നന്ദി, ഹൃദയാഘാതം ഉണ്ടായിട്ടില്ല: പാക് താരം ഇന്‍സമാം

Inzamam 'fine' after undergoing angioplasty; clarifies he did not suffer a heart attack#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ലാഹോര്‍: (www.kvartha.com 30.09.2021) തനിക്ക് ഹൃദയാഘാതം ഉണ്ടായി എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് 51 കാരനായ മുന്‍ പാകിസ്ഥാന്‍ ക്രികെറ്റ് ടീം ക്യാപ്റ്റന്‍ ഇന്‍സമാം ഉല്‍ ഹഖ്. ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷം പൊതു സമൂഹത്തോട് ആദ്യമായി പ്രതികരിക്കുകയായിരുന്നു താരം. 

തനിക്ക് ഹൃദയാഘാതം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയ ഇന്‍സമാം ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും യൂ ട്യൂബ് ചാനലിലൂടെ നന്ദി അറിയിച്ചെന്നും രാജ്യാന്തര സ്‌പോര്‍ട്‌സ് പോര്‍ടലായ ഇ എസ് പി എന്‍ ക്രിക് ഇന്‍ഫോ റിപോര്‍ട് ചെയ്തു. തിങ്കളാഴ്ചയാണ് ഇന്‍സമാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

News, World, International, Pakistan, Lahore, Sports, Cricket, Health, Health and Fitness, Social Media, Hospital, Inzamam 'fine' after undergoing angioplasty; clarifies he did not suffer a heart attack


വീട്ടില്‍ ഷൂട് ചെയ്ത വീഡിയോയില്‍ ഇന്‍സമാം പറയുന്നത് ഇങ്ങനെ, 'എന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ഥിച്ച പാകിസ്ഥാന്‍കാര്‍ക്കും ലോകത്തിന്റെ എല്ലാ ഇടങ്ങളില്‍ ഉള്ളവര്‍ക്കും നന്ദി. സമൂഹ മാധ്യമങ്ങളിലൂടെ എനിക്ക് ആശംസകള്‍ അറിയിച്ച ഒട്ടേറെ ക്രികെറ്റ് താരങ്ങള്‍ക്കും നന്ദി അറിയിക്കുന്നു. 

ഹൃദയാഘാതം ഉണ്ടായി എന്ന തരത്തില്‍ പ്രചരിക്കുന്ന ഒട്ടേറെ റിപോര്‍ടുകള്‍ കണ്ടു. അത് ശരിയല്ല. പതിവ് പരിശോധനയ്ക്കായാണ് ആശുപത്രിയില്‍ എത്തിയത്. ആശുപത്രി അധികൃതരാണ് ആന്‍ജിയോഗ്രാഫി വേണമെന്ന് നിര്‍ദേശിച്ചത്. ആന്‍ജിയോഗ്രാഫിക്കിടെ എന്റെ ഹൃദയധമനികളില്‍ ഒന്നിന് ബ്ലോകുണ്ടെന്ന് അവര്‍ കണ്ടെത്തി. അവര്‍ ഇതു പരിഹരിക്കുകയും ചെയ്തു. തുടര്‍ന്ന് 12 മണിക്കൂര്‍ സമയം ആശുപത്രിയില്‍ ചെലവിട്ടതിന് ശേഷം ഞാന്‍ വീട്ടിലേക്ക് മടങ്ങി. എന്റെ ആരോഗ്യനില തൃപ്തികരമാണ്'. 

Keywords: News, World, International, Pakistan, Lahore, Sports, Cricket, Health, Health and Fitness, Social Media, Hospital, Inzamam 'fine' after undergoing angioplasty; clarifies he did not suffer a heart attack

Post a Comment