Follow KVARTHA on Google news Follow Us!
ad

പത്തനംതിട്ട ജനറൽ ആശുപത്രിയെ കോന്നി മെഡികൽ കോളജിൻ്റെ ഭാഗമാക്കിക്കൊണ്ടുള്ള സർകാർ ഉത്തരവിറങ്ങി; ഡോക്ടർമാർ ഇനി അധ്യാപകർ

Government orders Pathanamthitta General Hospital to be part of Konni Medical College, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പത്തനംതിട്ട: (www.kvartha.com 30.09.2021) ജനറൽ ആശുപത്രിയെ കോന്നി മെഡികൽ കോളജിൻ്റെ ഭാഗമാക്കി സർകാർ ഉത്തരവിറങ്ങി. ആശുപത്രിയിലെ ഡോക്ടർമാരാണ് ഇനി പുതിയ മെഡികൽ കോളജിലെ അധ്യാപകർ ഡെപ്യൂടേഷൻ വ്യവസ്ഥയിലാണ് ഡോക്ടർമാരെ മെഡികൽ കോളജിലെക്ക് അധ്യാപകരായി കൊണ്ടുവരുന്നത്. ആശുപത്രി സംവിധാനങ്ങളെ മെഡികൽ കോളജിൻ്റെ ഭാഗമായി ഉപയോഗിക്കും.

ദേശീയ മെഡികൽ കമീഷന്റെ പരിശോധനയ്ക്ക് ശേഷമാണ് ആരോഗ്യവകുപ്പിന്റെ ഈ തീരുമാനം. 2022-23 അധ്യയന വർഷത്തിൽ മെഡികൽ കോളജിൽ നൂറ് വിദ്യാർഥികളെങ്കിലും അഡ്മിഷനെടുക്കാൻ വേണ്ടിയാണ് ജനറൽ ആശുപത്രിയെ മെഡികൽ കോളജിന്റെ ഭാഗമാക്കുന്നത്.

News, Kerala, Pathanamthitta, Hospital, Medical College, Doctor, Teacher, Students, Health, Government orders Pathanamthitta General Hospital to be part of Konni Medical College

 ജനറൽ ആശുപത്രിയെ കോളജിന്റെ ഭാഗമാക്കുന്നതിൽ ഡോക്ടർമാർക്കും സർകാരിനും എതിർപ്പില്ല, അതേസമയം ആശുപത്രിയെ ജില്ലാ ആശുപത്രിയായി തന്നെ കൊണ്ടുപോകണമെന്നും ആരോഗ്യകാര്യങ്ങൾ എല്ലാ സൗകര്യങ്ങളോടുകൂടി തന്നെ തുടരണമെന്നുമാണ് കെ ജി എം ഒ അടക്കമുള്ള ഡോക്ടർമാരുടെ സംഘടനകൾ ആവശ്യപെടുന്നത്.

ഇടുക്കി, പാലക്കാട്, മഞ്ചേരി ആശുപത്രികളുടെ കാര്യത്തിൽ ഇതേ നിലപാട് തന്നെയാണ് ആവശ്യപെട്ടത്. എന്നാൽ അനുകൂലമായ നിലപാട് അധികൃതർ സ്വീകരിക്കാത്തതിനാൽ സ‍‌‌‍ർകാർ ഡോക്ട‍‍‌‍‌ർമാർ ആശങ്കയിലാണ്.

Keywords: News, Kerala, Pathanamthitta, Hospital, Medical College, Doctor, Teacher, Students, Health, Government orders Pathanamthitta General Hospital to be part of Konni Medical College
< !- START disable copy paste -->

Post a Comment