Follow KVARTHA on Google news Follow Us!
ad

സ്‌കോളര്‍ഷിപിന് ആവശ്യമായ സെര്‍ടിഫികറ്റുകള്‍ ലഭിച്ചില്ല; തിയതി നീട്ടണമെന്ന് ആവശ്യപെട്ട് വിദ്യാര്‍ഥികള്‍

Did not receive the required certificates for the scholarship; Students asking for an extension of the date, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തക
തിരുവനന്തപുരം : (www.kvartha.com 30.09.2021) സംസ്ഥാനത്ത് ഒ ബി സി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിനായി നല്‍കുന്ന സ്‌കോളര്‍ഷിപിന് അപേക്ഷിക്കാനുള്ള അവസാന തീയ്യതി നീട്ടണമെന്ന ആവശ്യപ്പെട്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളും. സ്‌കോളര്‍ഷിപിന് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 വാഴായ്ച അവസാനിക്കുകയാണ്.അതേസമയം അപേക്ഷയോടപ്പം നല്‍കേണ്ട സെര്‍ടിഫിക റ്റുകള്‍ സര്‍കാര്‍ ഓഫീസുകളില്‍ നിന്ന് ഇതുവരെയും ലഭിക്കാത്തതിനാലാണ് അപേക്ഷ തിയതി നീട്ടണമെന്നുള്ള ആവശ്യം ഉന്നയിച്ചത്. സെപ്റ്റംബര്‍ ആറു മുതലാണ് അപേക്ഷ സമര്‍പിക്കാനുള്ള അവസരം നല്‍കിയത്.

News, Kerala, Thiruvananthapuram, Education, Students, Certificate, Application, Bank, Office, Did not receive the required certificates for the scholarship; Students asking for an extension of the date.

കോവിഡ് സാഹചര്യത്തില്‍ സര്‍കാര്‍ ഓഫീസുകളില്‍ നിന്നും യഥാസമയം ആവശ്യമായ സെര്‍ടിഫികറ്റ് കിട്ടിയില്ല. സ്‌കോളര്‍ഷിപ് അപേക്ഷയോടൊപ്പം കുടുംബത്തിന്റെ വരുമാന സെര്‍ടിഫികറ്റും കുട്ടിയുടെ ബാങ്ക് അകൗണ്ട് നമ്പറും നല്‍കണം. പലസ്ഥലങ്ങളിലും ബാങ്കും സര്‍ക്കാര്‍ ഓഫീസുകളും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചു പൂട്ടിയതിനാല്‍ പലര്‍ക്കും ആവശ്യമായ സെര്‍ടിഫികറ്റുകള്‍ ഇതുവരെയും കിട്ടിയിട്ടില്ല. ബാങ്കുകളിലെ തിരക്കു കാരണം അകൗണ്ട് എടുക്കാന്‍ ഒരുമാസത്തോളം ആകുമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. സ്‌കോളര്‍ഷിപ് തീയതി നീട്ടി നല്‍കിയില്ലെങ്കില്‍ പലര്‍ക്കും ആനുകൂല്യം നഷ്ടമാകുമെന്നാണ് ആശങ്ക.


Keywords: News, Kerala, Thiruvananthapuram, Education, Students, Certificate, Application, Bank, Office, Did not receive the required certificates for the scholarship; Students asking for an extension of the date.



< !- START disable copy paste -->

Post a Comment