Follow KVARTHA on Google news Follow Us!
ad

സർകാരിനെ ജനങ്ങള്‍ വിലയിരുത്തുന്നത് പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടി അടിസ്ഥാനമാക്കിയെന്ന് മുഖ്യമന്ത്രി

CM said that people's assessment about government is also based on activities of police #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 30.09.2021) സര്‍കാരിനെ ജനങ്ങള്‍ വിലയിരുത്തുന്നത് പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടി അടിസ്ഥാനമാക്കിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് പരിശീലനം പൂര്‍ത്തിയാക്കിയ പുതിയ പൊലീസ് സേനാംഗങ്ങളുടെ പാസിങ് ഔട് പരേഡിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

   
CM, Pinarayi vijayan, Police, Police Station, News, Government, Kerala, CM said that people's assessment about government is also based on activities of police.


പൊതുജനങ്ങളോട് ഏറ്റവും അടുത്ത് ഇടപഴകുന്ന ഒന്നാണ് പൊലീസ് സേന. അതുകൊണ്ടുതന്നെ ജനപക്ഷത്ത് നിന്നുകൊണ്ടാകണം പൊലീസ് കൃത്യനിര്‍വഹണം നടത്തേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമാധാനപരവും മതനിരപേക്ഷവുമായ അന്തരീക്ഷത്തില്‍ മാത്രമേ നവകേരളം യാഥാര്‍ഥ്യമാക്കാന്‍ കഴിയു. ഇവ ഉറപ്പുവരുത്തുന്നതിന് പൊലീസിന് വലിയ പങ്കുവഹിക്കാനുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Keywords: CM, Pinarayi vijayan, Police, Police Station, News, Government, Kerala, CM said that people's assessment about government is also based on activities of police.< !- START disable copy paste -->

Post a Comment