Follow KVARTHA on Google news Follow Us!
ad

വ്യവസായി യൂസഫലിയും സംഘവും സഞ്ചരിച്ചിരുന്ന സ്വകാര്യ ഹെലികോപ്ടര്‍ എമെര്‍ജന്‍സി ലാന്‍ഡിങ് നടത്തിയപ്പോള്‍ രക്ഷാപ്രവര്‍ത്തിനെത്തിയ പൊലീസുകാരിക്ക് കേരള പൊലീസിന്റെ ആദരം

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,Business Man,Police,Compensation,Kerala,
കൊച്ചി: (www.kvartha.com 12.04.2021) വ്യവസായി യൂസഫലിയും സംഘവും സഞ്ചരിച്ചിരുന്ന സ്വകാര്യ ഹെലികോപ്ടര്‍ എമെര്‍ജന്‍സി ലാന്‍ഡിങ് നടത്തിയപ്പോള്‍ രക്ഷാപ്രവര്‍ത്തിനെത്തിയ പൊലീസുകാരിക്ക് കേരള പൊലീസിന്റെ ആദരം.

Kerala Police pays tribute to a policewoman who came to the rescue during a private helicopter emergency landing with businessman Yusuf Ali and his gang, Kochi, News, Business Man, Police, Compensation, Kerala
ഞായറാഴ്ച കൊച്ചി പനങ്ങാട് ആണ് സംഭവം. പനങ്ങാട് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ എ വി ബിജിയ്ക്ക് പ്രശംസാപത്രവും 2000 രൂപ ക്യാഷ് അവാര്‍ഡും നല്‍കുമെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫിസ് അറിയിച്ചു.

വ്യവസായി യൂസഫലിയും സംഘവും സഞ്ചരിച്ചിരുന്ന സ്വകാര്യ ഹെലികോപ്ടറാണ് പനങ്ങാട് ദേശീയപാതയ്ക്ക് സമീപമുള്ള ചതുപ്പില്‍ ഇടിച്ചിറക്കിയത്. ഇതിന് തൊട്ടടുത്ത് താമസിക്കുന്ന ബിജിയും ഭര്‍ത്താവ് രാജേഷുമാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്.

യാത്രക്കാരെ പുറത്തിറങ്ങാന്‍ സഹായിച്ചതും വിശ്രമത്തിനുള്ള സൗകര്യമൊരുക്കിയതും ഇവരായിരുന്നു. അപകട വിവരം സ്റ്റേഷനില്‍ അറിയിച്ചത് ബിജിയും.

യൂസഫലിയും ഭാര്യയും ഉള്‍പെടെ അഞ്ചു പേരാണ് അപകടസമയത്ത് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ ആര്‍ക്കും സാരമായ പരിക്കില്ല. ഉടന്‍ തന്നെ എല്ലാവരേയും ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സംഘത്തെ വിമാനത്തില്‍ അബൂദബിയില്‍ എത്തിച്ചു.

Keywords: Kerala Police felicitates policewoman who came to rescue helicopter emergency landing with MA Yusuf Ali, Kochi, News, Business Man, Police, Compensation, Kerala.

Post a Comment