Follow KVARTHA on Google news Follow Us!
ad

ഇരട്ട കുട്ടികളെ ഗര്‍ഭിണിയായിരിക്കെ വീണ്ടും ഗര്‍ഭിണിയായി യുവതി

#ഇന്നത്തെ വാര്‍ത്തകള്‍, #ലോകവാര്‍ത്തകള്‍, London,News,Pregnant Woman,Social Media,Child,World,
ലണ്ടന്‍: (www.kvartha.com 01.01.2021) ഇരട്ട കുട്ടികളെ ഗര്‍ഭിണിയായിരിക്കെ വീണ്ടും ഗര്‍ഭിണിയായി യുവതി. സൂപ്പര്‍ഫീറ്റേഷന്‍ എന്ന അപൂര്‍വ പ്രതിഭാസമാണ് യുവതി വീണ്ടും ഗര്‍ഭിണിയാകാന്‍ കാരണം. എന്നാല്‍ യുവതിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. 

ആദ്യത്തെ രണ്ട് ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും 10, 11 ദിവസത്തെ വളര്‍ച്ചയെത്തിയപ്പോഴാണ് ഇവരുടെ ഉദരത്തില്‍ മൂന്നാമതൊരു ജീവന്‍ കൂടി തുടിച്ചത്. ടിക് ടോകില്‍ പോസ്റ്റു ചെയ്ത വീഡിയോയിലാണ് ഈ അപൂര്‍വ പ്രതിഭാസത്തെക്കുറിച്ച് പറയുന്നത്. ഹൈപ്പര്‍-അണ്ഡോത്പാദനത്തെ തുടര്‍ന്നാണ് ഇങ്ങനെ ഗര്‍ഭം ധരിക്കാനായതെന്ന് യുവതി പറയുന്നു. സ്വഭാവിക ഗര്‍ഭധാരണമാണെന്നും ഫെര്‍ട്ടിലിറ്റി ഡ്രഗുകളൊന്നും ഉപയോഗിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു.Woman conceives third baby while being pregnant with twins, London, News, Pregnant Woman, Social Media, Child, World
നിലവില്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്കൊന്നും ആരോഗ്യത്തിനോ വളര്‍ച്ചയ്‌ക്കോ യാതൊരു കുഴപ്പവുമില്ല. 17 ആഴ്ച വളര്‍ച്ചയുണ്ട്. മൂന്ന് കുട്ടികളെയും ഒരുമിച്ച് പ്രസവിക്കാനാണ് തീരുമാനമെന്നും വിഡിയോയില്‍ യുവതി പറയുന്നുണ്ട്.

Keywords: Woman conceives third baby while being pregnant with twins, London, News, Pregnant Woman, Social Media, Child, World.

Post a Comment