Follow KVARTHA on Google news Follow Us!
ad

ചേതേശ്വര്‍ പൂജാരയെ നീക്കി; രോഹിത് ശര്‍മയെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി നിയമിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍, Sidney,News,Cricket,Sports,World,
സിഡ്‌നി: (www.kvartha.com 01.01.2021) പരിക്കു ഭേദമായി ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരികെയെത്തിയ രോഹിത് ശര്‍മയെ വൈസ് ക്യാപ്റ്റനായി നിയമിച്ചു. ചേതേശ്വര്‍ പൂജാരയെ നീക്കിയാണ് ഉപനായക സ്ഥാനം രോഹിത്തിന് നല്‍കിയത്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ വിരാട് കോഹ് ലിക്കു പകരം മെല്‍ബണിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചത് അജിന്‍ക്യ രഹാനെയായിരുന്നു. ഉപനായകന്‍ ചേതേശ്വര്‍ പൂജാരയും. Rohit Sharma replaces Cheteshwar Pujara as vice-captain of Indian Test team, Sidney, News, Cricket, Sports, World
രോഹിത് ശര്‍മ ടീമിലേക്ക് തിരിച്ചെത്തിയതോടെയാണ് പൂജാരയ്ക്ക് ഉപനായക സ്ഥാനം നഷ്ടമായത്. ജനുവരി ഏഴിന് സിഡ്‌നിയില്‍ ആരംഭിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രഹാനെയ്‌ക്കൊപ്പം ഉപനായകനായി രോഹിത്തുമുണ്ടാകും.

അതേസമയം, രണ്ടാം ടെസ്റ്റില്‍ തിളങ്ങിയ ശുഭ്മാന്‍ ഗില്ലിനൊപ്പം ഓപ്പണറായി രോഹിത് ശര്‍മ കളിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ആദ്യ രണ്ടു ടെസ്റ്റുകളിലും കാര്യമായി തിളങ്ങാതെ പോയ മായങ്ക് അഗര്‍വാളിനു പകരം രോഹിത് ഓപ്പണറാകാനാണ് സാധ്യത. രോഹിത്തിനെ മധ്യനിരയിലാണ് കളിപ്പിക്കുന്നതെങ്കില്‍ സ്വാഭാവികമായും ഇതുവരെ തിളങ്ങാത്ത ഹനുമ വിഹാരി പുറത്തുപോകും.

അതിനിടെ ഉപനായക സ്ഥാനത്തുനിന്ന് ചേതേശ്വര്‍ പൂജാരയെ നീക്കിയതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് ബിസിസിഐ പ്രതിനിധി പ്രതികരിച്ചു. പരിക്കു ഭേദമായി ടീമില്‍ തിരിച്ചെത്തിയാല്‍ രോഹിത് ശര്‍മയാകും വൈസ് ക്യാപ്റ്റനെന്ന കാര്യം ടീം മാനേജ്‌മെന്റ് നേരത്തേതന്നെ തീരുമാനിച്ചിരുന്നതാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

'വിരാട് കോഹ് ലി നാട്ടിലേക്കു മടങ്ങുകയും അജിന്‍ക്യ രഹാനെ ക്യാപ്റ്റനായി ഉയര്‍ത്തപ്പെടുകയും ചെയ്യുമ്പോള്‍ ആരാകും വൈസ് ക്യാപ്റ്റനെന്ന കാര്യത്തില്‍ ഒരു സംശയത്തിനും ഇടയുണ്ടായിട്ടില്ല. തീര്‍ച്ചയായും അത് രോഹിത് ശര്‍മ തന്നെയാണ്. രോഹിത് ടീമിനൊപ്പം ചേരുന്നതിലുണ്ടായ കാലതാമസം മുന്‍നിര്‍ത്തിയാണ് രണ്ടാം ടെസ്റ്റില്‍ പൂജാരയെ ഉപനായകനാക്കിയത്' അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

'ദീര്‍ഘകാലമായി ലിമിറ്റഡ് ഓവര്‍ മത്സരങ്ങളില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ രോഹിത് തന്നെയാണ്. വിരാട് കോഹ് ലിയുടെ അസാന്നിധ്യത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നേതൃസംഘത്തിലും അദ്ദേഹം അംഗമാകുമെന്നത് വ്യക്തമല്ലേ' എന്നും ബിസിസിഐ പ്രതിനിധി ചോദിച്ചു.

Keywords: Rohit Sharma replaces Cheteshwar Pujara as vice-captain of Indian Test team, Sidney, News, Cricket, Sports, World.

Post a Comment