Follow KVARTHA on Google news Follow Us!
ad

മസാജ് ചെയ്യാന്‍ പാമ്പുകള്‍ റെഡി; ധൈര്യമുള്ളവര്‍ക്ക് കടന്നുവരാം; ആശ്വാസവും ഉന്മേഷവും ലഭിക്കുമെന്ന് സ്പാം ഉടമകള്‍; വിഡിയോ കാണാം

#ഇന്നത്തെ വാര്‍ത്തകള്‍, #ലോകവാര്‍ത്തകള്‍, Egypt,News,Snake,Video,Social Media,World,
കെയ്‌റോ: (www.kvartha.com 01.01.2021) മസാജ് ചെയ്യാന്‍ പാമ്പുകള്‍ റെഡി, ധൈര്യമുള്ളവര്‍ക്ക് കടന്നുവരാം, മസാജ് ചെയ്യുന്നതിലൂടെ ആശ്വാസവും ഉന്മേഷവും ലഭിക്കുമെന്ന് സ്പാം ഉടമകള്‍. ഈജിപ്ത്തിലെ കെയ്‌റോയിലുള്ള ഒരു സ്പാ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. അതിനു കാരണമെന്തെന്നല്ലേ, പാമ്പുകള്‍. ഈ സ്പാം കേന്ദ്രത്തില്‍ മസാജ് ചെയ്യാന്‍ പാമ്പുകളെയാണ് ഉപയോഗിക്കുന്നത്. ഇവിടുത്തെ സ്‌നേക്ക് മസാജിന്റെ വിഡിയോ വൈറലായതോടെയാണ് സ്പാ വാര്‍ത്തകളില്‍ നിറഞ്ഞത്.Pythons Crawling on Your Back? This Egyptian Spa Offers Snake Massage,  | Watch, Egypt, News, Snake, Video, Social Media, World
ആദ്യം കസ്റ്റമറുടെ ശരീരത്തില്‍ വെളിച്ചണ്ണ തേയ്ക്കും. പിന്നാലെ പാമ്പുകളെ ശരീരത്തില്‍ വെയ്ക്കും. ഇവ ശരീരത്തിലൂടെ ഇഴഞ്ഞു നീങ്ങി മസാജ് ചെയ്യും. പെരുമ്പാമ്പ് ഉള്‍പ്പടെ വിഷമില്ലാത്ത 28 തരം പാമ്പുകളെയാണ് ഇതിനായി ഉപയോഗിക്കുന്നത്. 30 മിനിറ്റാണ് മസാജിന്റെ ദൈര്‍ഘ്യം.
സ്‌നേക്ക് മസാജ് വിഡിയോ നിരവധി ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. അത്ര ലോലഹൃദയര്‍ ഈ മസാജിന് പോകാതിരിക്കുന്നതാണ് നല്ലെതെന്നാണ് സോഷ്യല്‍ ലോകത്തിന്റെ അഭിപ്രായം.

Keywords: Pythons Crawling on Your Back? This Egyptian Spa Offers Snake Massage,  | Watch, Egypt, News, Snake, Video, Social Media, World.


Post a Comment