Follow KVARTHA on Google news Follow Us!
ad

പുതുവര്‍ഷത്തില്‍ സര്‍വീസുകള്‍ ഭൂരിഭാഗവും പുനസ്ഥാപിച്ച് കെ എസ് ആര്‍ ടി സി

കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിയ കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ പുതുവര്‍ഷത്തില്‍Thiruvananthapuram, News, Kerala, KSRTC, bus, New Year
തിരുവനന്തപുരം: (www.kvartha.com 01.01.2021) കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിയ കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ പുതുവര്‍ഷത്തില്‍ ഭൂരിഭാഗവും പുനസ്ഥാപിച്ച് കെ എസ് ആര്‍ ടി സി. വരും ദിവസങ്ങളിലെ യാത്രക്കാരുടെ എണ്ണം നോക്കിയാകും സര്‍വീസുകള്‍ ക്രമീകരിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിയ കെ എസ് ആര്‍ ടി സി സര്‍വീസുകളാണ് ഘട്ടം ഘട്ടമായി പുനസ്ഥാപിക്കുന്നത്. 

കോവിഡിന് മുമ്പ് 4700 സര്‍വീസുകള്‍ വരെ പ്രതിദിനം കെ എസ് ആര്‍ ടി സി നടത്തിയിരുന്നു. പുതുവര്‍ഷത്തില്‍ 3500ന് മുകളില്‍ ഷെഡ്യൂളുകള്‍ അയക്കാനായതായി അധികൃതര്‍ പറഞ്ഞു. കെ എസ് ആര്‍ ടി സി ബസുകള്‍ തിരികെ നിരത്തിലിറങ്ങുന്നതോടെ വലിയ ആശ്വാസത്തിലാണ് യാത്രക്കാര്‍. കോവിഡ് സമയത്ത് കൂട്ടിയ ബസ് നിരക്ക് കുറക്കാനും കോര്‍പ്പറേഷന്‍ ആലോചിക്കുന്നുണ്ട്. 25 ശതമാനം കൂട്ടിയ നിരക്ക് 10 ശതമാനമായി നിജപ്പെടുത്തും. യാത്രക്കാര്‍ തീരെ കുറവുള്ള പ്രദേശങ്ങളില്‍ സര്‍വീസുകള്‍ അയച്ചിട്ടില്ല.

Thiruvananthapuram, News, Kerala, KSRTC, bus, New Year, KSRTC resumed most of its services in new year

Keywords: Thiruvananthapuram, News, Kerala, KSRTC, bus, New Year, KSRTC resumed most of its services in new year

Post a Comment