Follow KVARTHA on Google news Follow Us!
ad

തൊഴിലുടമയുടെ ചെക് ബുക് മോഷ്ടിച്ച് 47 തവണ വ്യാജ ഒപ്പിട്ട് പണം തട്ടിയ പ്രവാസി ഇന്ത്യക്കാരനായ 29കാരന്‍ അറസ്റ്റില്‍

Theft, Bank, Indian Expat Jailed In UAE For Forging Employer's Signature 47 Times: Report #ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ  

ദുബൈ: (www.kvartha.com 02.01.2021) തൊഴിലുടമയുടെ ചെക് ബുക് മോഷ്ടിച്ച് 47 തവണ വ്യാജ ഒപ്പിട്ട് പണം തട്ടിയ പ്രവാസി ഇന്ത്യക്കാരനായ 29കാരന്‍ ദുബൈയില്‍ അറസ്റ്റില്‍. വ്യാജ ഒപ്പിട്ട് 4,47,000 ദിര്‍ഹം തന്റെ സ്വകാര്യ അകൗണ്ടിലേക്ക് മാറ്റിയ യുവാവിന് ദുബൈ കോടതി ശിക്ഷ വിധിച്ചു. ഗുജറാത്ത് സ്വദേശിയായ 29കാരന് ആറ് മാസം ജയില്‍ ശിക്ഷയും 4,71,202 ദിര്‍ഹം പിഴയുമാണ് കോടതി വിധിച്ചത്. 

കിഷന്‍ചന്ദ് ഭാട്ടിയ എന്ന 72കാരന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്നു പ്രതി. സ്ഥാപനത്തിലെ ചെക്  ബുകുകള്‍ ഇയാള്‍ക്ക് ലഭ്യവുമായിരുന്നു. അവസരം മുതലെടുത്ത് 47 ചെകുകളാണ് സ്വന്തം  പേരിലെഴുതി പണം അകൗണ്ടിലേക്ക് മാറ്റിയത്. 

കഴിഞ്ഞ ഒക്ടോബറില്‍ സ്ഥാപനത്തിലെ ഇയാളുടെ മേശ വലിപ്പില്‍
ഒരു ചെക് ബുക് തൊഴിലുടമയുടെ ശ്രദ്ധയില്‍പെട്ടു. പരിശോധിച്ചപ്പോള്‍ അതിലെ എല്ലാ ലീഫുകളും ഉപയോഗിച്ചിരിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാണാതായ ചെകുകളെല്ലാം ഇയാളുടെ സ്വന്തം പേരില്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഉപയോഗിച്ചിരിക്കുന്നതായി കണ്ടെത്തിയത്.

Indian Expat Jailed In UAE For Forging Employer's Signature 47 Times


തെളിവുകള്‍ സഹിതം പ്രതിയെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് സംഭവം ദുബൈ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ 18ന് പ്രതി അറസ്റ്റിലായി. പബ്ലിക് പ്രോസിക്യൂഷന്‍ ഇയാള്‍ക്കെതിരെ തട്ടിപ്പിന് കേസ് ചാര്‍ജ് ചെയ്തു. തുടര്‍ന്ന് കേസ് കോടതിയിലെത്തുകയും വിചാരണ പൂര്‍ത്തിയാക്കി വിധി പറയുകയുമായിരുന്നു. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്തും.

Keywords: News, World, Gulf, Dubai, Court, Indian, Punishment, Theft, Bank, Indian Expat Jailed In UAE For Forging Employer's Signature 47 Times: Report

Post a Comment