Follow KVARTHA on Google news Follow Us!
ad

ദൃശ്യം 2 ഒ ടി ടി റിലീസ് ചെയ്യുന്നതില്‍ മോഹന്‍ലാലിനെതിരെ ഫിലിം ചേംബര്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,Cinema,Theater,Mohanlal,Criticism,Trending,Kerala,
കൊച്ചി: (www.kvartha.com 01.01.2021) മോഹന്‍ലാല്‍ സിനിമ ദൃശ്യം 2 ഒ ടി ടി റിലീസ് ചെയ്യുന്നതിനെതിരെ ഫിലിം ചേമ്പര്‍ രംഗത്ത്. ഫിലിം ചേമ്പര്‍ വൈസ് പ്രസിഡന്റ് അനില്‍ തോമസാണ് ഇതിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. 
തിയേറ്റര്‍ ഉടമകള്‍ക്ക് 2021 വഞ്ചനയുടെ വര്‍ഷമായി കണക്കാക്കാം, നിങ്ങളും മോഹന്‍ലാല്‍- എന്നാണ് അനില്‍ തോമസ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. 

മലയാളത്തില്‍ ആദ്യമായി ഒ ടി ടി റിലീസ് പ്രഖ്യാപിച്ച ബിഗ് ബജറ്റ് സിനിമയാണ് ദൃശ്യം 2. ഈ മാസം അവസാനം ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം പുറത്തിറങ്ങുക. റിലീസ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഒരു വിഭാഗം തിയേറ്റര്‍ ഉടമകള്‍ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. Film Chamber President Anil Thomas against Mohanlal Drishyam 2 Release, Kochi, News, Cinema, Theater, Mohanlal, Criticism, Trending, Kerala
സിനിമ സംഘടനകളുടെ നേതാക്കളായ മോഹന്‍ലാലും ദൃശ്യത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും സിനിമ ഒ ടി ടി റിലീസ് ചെയ്യുന്നത് ശരിയല്ലെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

മോഹന്‍ലാല്‍ അമ്മ പ്രസിഡന്റാണ്. തിയറ്റര്‍ ഉടമകളുടെ സംഘടനയുടെ പ്രസിഡന്റാണ് ആന്റണി പെരുമ്പാവൂര്‍. നേതാക്കള്‍ തന്നെ ഒ ടി ടി റിലീസിന് മുന്‍കൈ എടുക്കുന്നത് അമിതലാഭം ആഗ്രഹിച്ചാണ്. ഇത് മലയാള സിനിമ വ്യവസായത്തോട് ചെയ്യുന്ന വലിയ തെറ്റാണെന്നും ബഷീര്‍ പറഞ്ഞു.

അതേസമയം തിയേറ്റര്‍ തുറക്കാന്‍ വൈകുന്ന സാഹചര്യത്തില്‍ ഇതല്ലാതെ മറ്റ് നിര്‍വാഹമില്ലെന്നാണ് സിനിമയുടെ സംവിധായകന്‍ ജിത്തു ജോസഫ് പ്രതികരിച്ചത്.

Keywords: Film Chamber President Anil Thomas against Mohanlal Drishyam 2 Release, Kochi, News, Cinema, Theater, Mohanlal, Criticism, Trending, Kerala.

Post a Comment